ഹോമിലെ’ അപ്പച്ചന്‍ ഇനി ഓര്‍മ്മ, കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത സിനിമ നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന്…

പ്രശസ്ത സിനിമ നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.

കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് തങ്കരാജ് അഭിനയത്തിലേക്ക് കടന്നത്. നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സിനിമയിലെത്തി. പ്രേം നസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ സിനിമ. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു കഥാപാത്രം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അണ്ണന്‍ തമ്പി, ആമേന്‍, ലൂസിഫര്‍, ഇഷ്‌ക്, ഹോം തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് അര്‍പ്പിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തി. താന്‍ ഏറെ ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ‘പടവെട്ട്’ എന്ന സിനിമയില്‍ ഒരു സഖാവിന്റെ കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അസുഖബാധിതനായിരുന്നു എങ്കില്‍ പോലും ആ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.