ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുശ്രീ; സാരിയില്‍ അതീവ സുന്ദരിയാണെന്ന് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുശ്രീയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2012 ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുശ്രീയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2012 ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ നായികയായാണ് അനുശ്രീ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ താരം കൂടിയാണ് അനുശ്രീ. ചെറിയ വേഷം എന്നോ വലിയ വിഷമം നല്‍കാതെ ഏതുതരം വേഷവും അനുശ്രീ കൈകാര്യം ചെയ്യാറുണ്ട്.

നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും താരത്തിന് ഒരുപോലെ ചേരും. ഇപ്പോഴിതാ അനുശ്രീയുടെ സാരിയിലുള്ള ഗ്ലാമര്‍ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കാഞ്ചീവരം സാരിയില്‍ തിളങ്ങുന്ന അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജിബിന്‍ സോമചന്ദ്രനാണ് ക്യാമറ. പ്ലാന്‍ ബി സ്റ്റുഡിയോസ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.

നിരവധി പേരാണ് അനുശ്രീയുടെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്.