ഒന്നിച്ച് പിറന്നാള്‍ ആഘോഷിച്ച് കുഞ്ഞ് ലൂക്കയും തൃഷയും!! സന്തോഷ ചിത്രം പങ്കുവച്ച് മിയ

നടി മിയയുടെ മകന്‍ കുഞ്ഞ് ലൂക്കയെ കൊഞ്ചിച്ച് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. കഴിഞ്ഞ ദിവസമായിരുന്നു തൃഷ നാല്പതാം പിറന്നാള്‍ ആഘോഷിച്ചിരുന്നത്. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മിയയാണ് ഹൃദ്യമായി ചിത്രം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്…

നടി മിയയുടെ മകന്‍ കുഞ്ഞ് ലൂക്കയെ കൊഞ്ചിച്ച് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. കഴിഞ്ഞ ദിവസമായിരുന്നു തൃഷ നാല്പതാം പിറന്നാള്‍ ആഘോഷിച്ചിരുന്നത്. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മിയയാണ് ഹൃദ്യമായി ചിത്രം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ചിത്രം.

മെയ് നാലിനായിരുന്നു ലൂക്കയുടെ രണ്ടാം പിറന്നാള്‍, തൃഷയുടെ പിറന്നാളും മെയ് നാലിന് തന്നെയായിരുന്നു.

”പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാര്‍ തൃഷയ്ക്ക് ജന്മദിനാശംസകള്‍…. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു. നിങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാന്‍ വിലമതിക്കുന്നു. നിങ്ങളെ സ്‌നേഹിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങളും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്നു. അതുകൊണ്ട് രണ്ടുപേര്‍ക്കും എന്റെ ജന്മദിനാശംസകള്‍” എന്നായിരുന്നു മിയ കുറിച്ചത്.

മിയയും തൃഷയും ദ് റോഡ് എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. അരുണ്‍ വശീഗരന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സന്തോഷ് പ്രതാപ്, ഷബീര്‍, എംഎസ് ഭാസ്‌കര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ദ് റോഡ്.

വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്ത മിയ ഇപ്പോള്‍ വീണ്ടു സിനിമയില്‍ സജീവമായിരിക്കുകയാണ്. തമിഴില്‍ വിക്രത്തിനൊപ്പം ചെയ്ത കോബ്രയാണ് മിയ അവസാനം അഭിനയിച്ച ചിത്രം.