റോക്കി ഭായി നിര്‍ത്തുന്ന ലക്ഷണമില്ല, എന്നാപിന്നെ സ്വന്തം കാര്യം നോക്കാം: കുഞ്ഞ് ലൂക്കയുടെ ആദ്യ തിയേറ്റര്‍ എക്സ്പീരിയന്‍സ് പങ്കുവെച്ച് മിയ

മലയാളികളുടെ പ്രിയ താരം മിയ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം ചിത്രവും കുറിപ്പും വൈറലാവുകയാണ്. കുഞ്ഞ് ലൂക്കയുമായി കെജിഎഫ് ചാപ്റ്റര്‍ 2 കാണാനെത്തിയതിന്റെയും ലൂക്കയുടെ ആദ്യ തിയേറ്റര്‍ എക്‌സ്പീരിയന്‍സുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തിയേറ്ററിലെ തകര്‍പ്പന്‍ സൗണ്ട് സ്വീക്വന്‍സുകള്‍ക്ക്…

മലയാളികളുടെ പ്രിയ താരം മിയ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം ചിത്രവും കുറിപ്പും വൈറലാവുകയാണ്. കുഞ്ഞ് ലൂക്കയുമായി കെജിഎഫ് ചാപ്റ്റര്‍ 2 കാണാനെത്തിയതിന്റെയും ലൂക്കയുടെ ആദ്യ തിയേറ്റര്‍ എക്‌സ്പീരിയന്‍സുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തിയേറ്ററിലെ തകര്‍പ്പന്‍ സൗണ്ട് സ്വീക്വന്‍സുകള്‍ക്ക് ഇടയിലും റോക്കി ഭായിയുടെ മാസ് ഡയലോഗുകള്‍ക്ക് ഇടയിലും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന ഭാവത്തില്‍ സുഖമായി ഉറങ്ങുന്ന കുഞ്ഞ് ലൂക്കയുടെ ചിത്രമാണ് മിയ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകള്‍ ഇങ്ങനെ:

‘ലൂക്കയുടെ ആദ്യ തിയേറ്റര്‍ എക്‌സ്പീരിയന്‍സ്., കെ.ജി.എഫ് 2. സിനിമയില്‍ ഒരുപാട് വി എഫ് എക്‌സും ശബ്ദവും ഉള്ളതിനാല്‍ അല്‍പ്പം സന്ദേഹത്തോടെ ആണ് കുഞ്ഞ് ലൂക്കയെ സിനിമയ്ക്ക് കൊണ്ടുപോയത്. മറ്റുള്ളവര്‍ക്ക് ഞങ്ങളായിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുതല്ലോ. അതിനാല്‍ എല്ലാ മുന്‍കരുതലും ഞങ്ങള്‍ സ്വീകരിച്ചിരുന്നു. ലൂക്കയ്ക്ക് ഭക്ഷണമെല്ലാം നല്‍കി ഏറ്റവും യോജിച്ച വസ്ത്രങ്ങളിടീപ്പിച്ചു. അങ്ങിനെ അത് വര്‍ക്കൗട്ട് ആയി. ആദ്യം സ്‌ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന് വളരെ ആകാംഷയോടെ അവന്‍ നോക്കുന്നുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന് മനസ്സിലായി റോക്കി ഭായി ശബ്ദമുണ്ടാക്കുന്നത് ഉടനെ എങ്ങും നിര്‍ത്താന്‍ പോകുന്നില്ലാ എന്ന്. അതോടെ സ്വന്തം കാര്യം നോക്കാന്‍ തീരുമാനിച്ച ലൂക്ക പതിയെ ഉറങ്ങാന്‍ തുടങ്ങി. ഏതായാലും ഞങ്ങളുടെ ആദ്യ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് വളരെ നന്നായിരുന്നു. അതുകൊണ്ടുതന്നെ സംഗതി തുടരാനാണ് ഞങ്ങളുടെ തീരുമാനം, മിയ കുറിച്ചു.

2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ സിനിമാ താരമാണ് മിയ. 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ. ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെ താരം മലയാളത്തിലെ ശ്രദ്ധേയമായ നടിമാരില്‍ ഒരാളായി മാറി

miya01
miya01

ഡ്രൈവിങ് ലൈസന്‍സ്, മെഴുതിരി അത്താഴങ്ങള്‍ തുടങ്ങിയ സിനിമകളില്‍ താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. മലയാളത്തിന് പുറമെ നിരവധി തമിഴ് സിനിമകളിലും നിരവധി ഹൃസ്വ ചിത്രങ്ങളിലും മിയ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വിവാഹ ശേഷം സിനിമകളില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത താരം കൂടുതല്‍ സെലക്ടീവ് ആയാണ് തിരക്കഥകളെ സമീപിക്കുന്നത്. ഇനിയും മികച്ച കഥാപാത്രങ്ങളുമായി മിയ മാലയാള സിനിമയിലേയ്ക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.