ജീവിതത്തില്‍ എഴുതിവെച്ചത് പോലെ നടന്നു!! മാസം ഒന്നര ലക്ഷം രൂപയൊക്കെ കിട്ടുമായിരുന്നു- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് അഖില്‍ മാരാര്‍. സംവിധായകനായി ഷോയിലെത്തിയെങ്കിലും താരം ജനപ്രിയനായത് ബിഗ് ബോസ് ഷോയിലൂടെയാണ്. ഷോയുടെ വിന്നറായിട്ടാണ് അഖില്‍ പുറത്തിറങ്ങിയത്. പിന്നീട് കണ്ടത് താരത്തിന്റെ…

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് അഖില്‍ മാരാര്‍. സംവിധായകനായി ഷോയിലെത്തിയെങ്കിലും താരം ജനപ്രിയനായത് ബിഗ് ബോസ് ഷോയിലൂടെയാണ്. ഷോയുടെ വിന്നറായിട്ടാണ് അഖില്‍ പുറത്തിറങ്ങിയത്. പിന്നീട് കണ്ടത് താരത്തിന്റെ ജീവിതം തന്നെ മാറി മറിയുന്ന കാഴ്ചയായിരുന്നു. വോട്ടൊന്നും പാഴായില്ലെന്ന് ആരാധകലോകം ഒന്നടങ്കം തന്നെ പറയുകയാണ്. ബിഗ് ബോസ് മലയാളം ആറാം സീസണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് അഖില്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഷോയിലേക്ക് പോകുമ്പോള്‍ ഒരു ഇരുപത് ദിവസം നില്‍ക്കണം എന്നാണ്. ആ ദിവസത്തേക്ക് കിട്ടുന്ന പണത്തെക്കുറിച്ചും കണക്ക് കൂട്ടിയിരുന്നു. ഒരു ആറേഴ് മാസം ജീവിക്കാനുള്ള പൈസ അതില്‍ കിട്ടും എന്നെല്ലാം ചിന്തിച്ചു. പിന്നീട് ഓരോ ആഴ്ച കഴിയുമ്പോഴും കണക്ക് കൂട്ടല്‍ മാറി. അമ്പത് ദിവസം കഴിഞ്ഞപ്പോള്‍ ദൈവമേ ഇത്രയും പൈസയൊക്കെ ഞാന്‍ എന്ത് ചെയ്യും എന്നായി ചിന്തയെന്നും അഖില്‍ പറയുന്നു.

Akhil Marar
Akhil Marar

പതിനായിരം രൂപയ്ക്ക് പോലും വിലയുള്ള സമയമാണ്. 50 ലക്ഷവും കാറും കിട്ടുമെന്നോ അതിന് ശേഷവും വരുമാനം ലഭിക്കുന്ന സാധ്യതകള്‍ ഉണ്ടാകുമെന്നോ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലെന്നും അഖില്‍ പറയുന്നു. ഓരോ ദിവസത്തേയും ശമ്പളം ഗുണിക്കണം എന്നതായിരുന്നു കണക്ക് കൂട്ടല്‍. 34 വയസ്സിന് ശേഷം എനിക്ക് വലിയ ഉയര്‍ച്ചയുണ്ടാകുമെന്ന് 22 -ാം വയസ്സില്‍ ഒരു ജോത്സ്യന്‍ പറഞ്ഞിരുന്നു.

ഏകദേശം സിനിമയൊക്കെ എടുത്ത് കഴിഞ്ഞു. സിനിമ തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും കരിയര്‍ ഗ്രാഫ് മേലോട്ട് ഉയര്‍ത്തി. കുറേ വര്‍ക്കുകള്‍ കിട്ടി. എറണാകുളത്ത് വന്ന് താമസിക്കുമ്പോള്‍ അത്രയും പൈസ ഉണ്ടാകണമല്ലോ, മാസം ഒന്നര ലക്ഷം രൂപയൊക്കെ കിട്ടുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചു. പക്ഷെ അതൊന്നും സ്ഥായിയായ ഉയര്‍ച്ചയായിരുന്നില്ല. ജീവിതത്തില്‍ എഴുതിവെച്ചത് പോലെ നടന്നെന്നും താരം പറയുന്നു.

പരാജയപ്പെട്ടവനായി ജീവിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. നേട്ടങ്ങള്‍ കഴിവ് കൊണ്ടല്ല എന്ന് പറയുന്നില്ല. ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഫുട്‌ബോള്‍ കളക്ട് ചെയ്യുന്നതിന് പകരം വല്ല സൂചിയും നൂലും കോര്‍ക്കലും തന്നിരുന്നെങ്കില്‍ ഞാന്‍ തോറ്റുപോകുമായിരുന്നു. ആ ടാസ്‌ക് വന്നത് കൊണ്ടാണ് താന്‍ ജയിച്ചതെന്നും അഖില്‍ വ്യക്തമാക്കുന്നു.

ഷോയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുവദിച്ചത് ഷോയില്‍ എത്തുന്നതിന് മുന്‍പാണ്. കാരവാനില്‍ ഒറ്റയ്ക്ക് നിര്‍ത്തിയ അഞ്ച് മണിക്കൂറോളം, അത് നരക തുല്യമായ അവസ്ഥയായിരുന്നു. ബിഗ് ബോസിന് അകത്തേക്ക് എത്തിയപ്പോള്‍ എല്ലാവരെയും കണ്ടപ്പോഴാണ് ഓകെ ആയതെന്നും അഖില്‍ പറയുന്നു.