താരസുന്ദരിയുടെ ഹൃദയം കവര്‍ന്ന ചുള്ളന്‍!!! ആരാണ് ഗുജറാത്തുകാരന്‍ ജഗദ്

മലയാളത്തിന്റെ പ്രിയ താരമാണ് നടി അമല പോള്‍. താരം രണ്ടാംവിവാഹത്തിന് ഒരുങ്ങിയിരിക്കുന്നെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആരാധകലോകം ആ സന്തോഷത്തിലാണ്. ജഗദ് ദേശായിയാണ് താരത്തിന്റെ പുതിയ കാമുകന്‍. കഴിഞ്ഞ ദിവസം അമലയുടെ പിറന്നാള്‍ ദിനത്തിലാണ് ജഗദ്…

മലയാളത്തിന്റെ പ്രിയ താരമാണ് നടി അമല പോള്‍. താരം രണ്ടാംവിവാഹത്തിന് ഒരുങ്ങിയിരിക്കുന്നെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആരാധകലോകം ആ സന്തോഷത്തിലാണ്. ജഗദ് ദേശായിയാണ് താരത്തിന്റെ പുതിയ കാമുകന്‍. കഴിഞ്ഞ ദിവസം അമലയുടെ പിറന്നാള്‍ ദിനത്തിലാണ് ജഗദ് അമലയെ പ്രൊപ്പോസ് ചെയ്തത്.

പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ജഗദ് ആണ് പ്രണയ വാര്‍ത്ത പങ്കുവച്ചത്. ഇതോടെ ആരാധകലോകം ഒന്നടങ്കം ആരാണ് ജഗദ് എന്ന് അന്വേഷിച്ച് എത്തിയത്. ജഗദ് മലയാളിയല്ല. ഗുജറാത്ത് സൂറത്ത് സ്വദേശിയാണ് ജഗദ്. മാത്രമല്ല സിനിമയുമായും ജഗദിന് യാതൊരു ബന്ധമില്ല.

പിന്നീട് എങ്ങനെയാണ് അമലയും ജഗദും അടുത്തത് എന്നാണ് അന്വേഷിക്കുന്നത്. ജഗദ് സൂറത്ത് സ്വദേശിയാണ്. പഠനമെല്ലാം ഗുജറാത്തിലായിരുന്നു. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലിലാണ് ജോലി ചെയ്യുന്നത്. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി ചെയ്യുകയാണ് ജഗദ് ഇപ്പോള്‍.

 

View this post on Instagram

 

A post shared by Jagat Desai (@j_desaii)


യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ് അമല. അവധി കിട്ടുമ്പോഴെല്ലാം താരം യാത്രകളിലായിരിക്കും. അങ്ങനെ ഒരു യാത്രയിലാണ് ജഗദും അമലയും പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ജഗദ് ഗോവയിലേക്ക് താമസം മാറ്റിയിരുന്നു. അങ്ങനെയൊരു ഗോവ യാത്രയിലാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.

അമല പോളിന്റെ ആദ്യ വിവാഹം സംവിധായകന്‍ എ.എല്‍. വിജയ്‌യുമായിട്ടായിരുന്നു. 2014ലാണ് ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം കഴിച്ചത്. എന്നാല്‍, മൂന്ന് വര്‍ഷത്തിന് ശേഷം 2017ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്‌നിന്ദര്‍ സിങുമായി അമല റിലേഷനിലായിരുന്നു.