‘നിരഞ്ജനെ തൂക്കികൊന്നു, അഭിരാമി ഡെന്നിസിനെ കല്യാണം കഴിച്ചു’! ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’രണ്ടാംഭാഗത്തെ കുറിച്ച് സിബി മലയില്‍

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. സിബി മലയില്‍ സംവിധാന ചെയ്ത കുടുംബചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം എത്തിയേക്കുമെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍…

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. സിബി മലയില്‍ സംവിധാന ചെയ്ത കുടുംബചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം എത്തിയേക്കുമെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പറഞ്ഞിരുന്നു. ആരാധകര്‍ ആ കാത്തിരിപ്പിലായിരുന്നു.

ഇപ്പോഴിതാ സംവിധായകനും ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ രണ്ടാം ഭാഗത്തിനെ കുറിച്ച് സംസാരിക്കുകയാണ്. ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഗൗരവമായി ആലോചിച്ചിട്ടില്ല. മാത്രമല്ല ‘സമ്മര്‍ ഇന്‍ ബത്‌ലഹേമി’ലെ കഥാപാത്രങ്ങളും കഥയും പൂര്‍ണ്ണമാണ് എന്നും സിബി മലയില്‍ വ്യക്തമാക്കി.

‘സമ്മര്‍ ഇന്‍ ബത്‌ലഹേമിന് ഒരു രണ്ടാം ഭാഗത്തിന് പറ്റുന്ന ഒരു കഥ രൂപപ്പെട്ടു വരണം. സമ്മര്‍ ഇന്‍ ബത്‌ലഹേം കഥ പൂര്‍ണ്ണമാണ്. നിരഞ്ജനെ തൂക്കികൊന്നു, അഭിരാമി ഡെന്നിസിനെ കല്യാണം കഴിച്ചു. ജയറാമിന്റെ കഥാപാത്രം മാത്രമാണ് ബാക്കിയുള്ളത്’, സിബി മലയില്‍ പറയുന്നു.
സമ്മര്‍ ഇന്‍ ബത്‌ലഹേം 1998 ലാണ് പുറത്തിറങ്ങിയത്. വന്‍ താരനിരയും മികച്ച ഗാനങ്ങളും കൊണ്ട് സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദനന്‍, മോഹന്‍ലാല്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ എത്തിയത്.