എന്റെ പ്രണയമേ…ഇങ്ങനെയുള്ള നിമിഷങ്ങള്‍ നിനക്കൊപ്പം മാത്രമാണ്!!! ബുര്‍ജ് ഖലീഫയില്‍ ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ്

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം ആഘോഷമാക്കുകയാണ്. പുതിയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ദുബായിലാണുള്ളത്.

ഇവിടെ നിന്നെല്ലാം പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളും അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അമൃത പങ്കിട്ട പുതിയ വീഡിയോ ആണ് വൈറല്‍ ആകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിങ് ആയ ബുര്‍ജ് ഖലീഫിന്റെ ഏറ്റവും മുകളില്‍ നിന്നുകൊണ്ട് താഴെയുള്ള മനോഹരമായ കാഴ്ചകള്‍ ആസ്വദിയ്ക്കുന്ന അമൃതയാണ് വീഡിയോയില്‍ ഉള്ളത്.

‘ഇങ്ങനെയുള്ള നിമിഷങ്ങള്‍ നിനക്കൊപ്പം മാത്രമാണ് എന്റെ പ്രണയമേ’ എന്ന് പറഞ്ഞുകൊണ്ട് ഗോപി സുന്ദറിനെയും ടാഗ് ചെയ്താണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. താന്‍ 15 വര്‍ഷമായി ദുബായില്‍ വന്നിട്ടെന്നും, ആദ്യമായിട്ടാണ് ബുര്‍ജ് ഖലീഫയുടെ ടോപ്പില്‍ കയറുന്നതെന്നും അമൃത പറഞ്ഞിരുന്നു.

ഇരുവരും ചേര്‍ന്നുള്ള സംഗീതവിരുന്നുകളെല്ലാം ശ്രദ്ധേയമായിരുന്നു. ഒരേ വഴിയിലൂടെ സംഗീത ജീവിതം കൂടുതല്‍ മനോഹരമാക്കുകയാണ് അമൃതയും ഗോപിയും.
വിമര്‍ശനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ ജീവിതം മനോഹരമായി ആഘോഷമാക്കുകയാണ് പ്രിയ താരങ്ങള്‍.

Previous articleവിനീതിന്റെ ആ പരാതിയിൽ  ശ്രീനിവാസൻ കൊടുത്ത രസകരമായ മറുപടി!!
Next articleമസാബ ഗുപ്തയ്ക്ക് ’99 ബിക്കിനികള്‍’ ഉണ്ട് – അവയില്‍ ചിലത് ഇതാ