ആരോ ബോംബ് വെക്കാൻ വന്നതാണെന്നാണ് അമ്മ കരുതിയത് !! പിന്നെ ഞങ്ങൾ അമ്മക്ക് പൂവ് കൊടുത്തിട്ടില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പ്രിയദർശന്റെയും ലിസിയുടെയും, ദമ്പതികൾ ഇപ്പോൾ പിരിഞ്ഞാണ് കഴിയുന്നത് എന്നിരുന്നാലും മക്കൾ രണ്ടുപേരുടെയും കൂടെയാണ്. ലിസിക്കും പ്രിയദര്ശനും പിന്നാലെ ഇപ്പോൾ മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്, നിരവധി സിനിമകളിലായി കല്യാണി തന്റെ…

kallyani-lissy

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പ്രിയദർശന്റെയും ലിസിയുടെയും, ദമ്പതികൾ ഇപ്പോൾ പിരിഞ്ഞാണ് കഴിയുന്നത് എന്നിരുന്നാലും മക്കൾ രണ്ടുപേരുടെയും കൂടെയാണ്. ലിസിക്കും പ്രിയദര്ശനും പിന്നാലെ ഇപ്പോൾ മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്, നിരവധി സിനിമകളിലായി കല്യാണി തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു, മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ ആണ് കല്യാണിയുടെ വരാൻ ഇരിക്കുന്ന സിനിമ, പേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി. മതേർസ് ഡേ ആയിട്ട് താരം പറഞ്ഞ വാക്കുകൾ ആണിപ്പോൾ വൈറൽ ആകുന്നത്.

kallyani priayadarshanഅമേരിക്കയില്‍ പഠിക്കുന്ന കാലത്തൊരു ദിവസം ഞാനും അനിയനും കൂടി മദേഴ്സ് ഡെ ദിവസം അമ്മയ്ക്കു പൂക്കള്‍ നല്‍കാന്‍ തീരുമാനിച്ചു. ചെന്നൈയിലെ ഒരു ലോക്കല്‍ നമ്ബര്‍ വേണമെന്നതിനാല്‍ എന്റെയൊരു സുഹൃത്തിന്റെ നമ്ബര്‍ നല്‍കി. അമ്മയ്ക്കു പ്രിയപ്പെട്ട മഞ്ഞ, ഓറഞ്ചു പൂക്കള്‍ നല്‍കാനാണു പറഞ്ഞിരുന്നത്. അതുപോലെ ചെയ്തു. എടുത്തു നോക്കിയപ്പോള്‍ അതില്‍ കുറെ തവണ സുഹൃത്തു ചെന്നൈയില്‍നിന്നു വിളിച്ചത് കണ്ടു.

kallyaniതിരിച്ചു വിളിച്ചപ്പോള്‍ അവളാകെ പരിഭ്രമിച്ചിരിക്കുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു. ഞാന്‍ വേഗം അമ്മയെ വിളിച്ചു.’
അപ്പോഴാണ് അമ്മ അറിയുന്നത് മദേഴ്സ് ഡെ ആണെന്നും പൂക്കള്‍ ‍ഞങ്ങള്‍ അയച്ചതാണെന്നും. അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന്.’ ശേഷം ഞങ്ങള്‍ക്ക് അമ്മയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിട്ടേയില്ല. അങ്ങനെ മദേഴ് ഡെ അമ്മ മറക്കാത്തതാക്കി തന്നു.