മുഖം പോലും കാണിക്കാത്ത ഭീരുക്കളാണ് മമ്മൂട്ടിക്ക് നേരെ സൈബറാക്രമണം നടത്തുന്നത്; നടൻ ആസിഫ് അലി 

പുഴു എന്ന സിനിമയുടെ സംവിധായിക രഥീനയുടെ മുൻ ഭർത്താവ് ഒരു അഭിമുഖത്തിൽ പങ്കടുത്തതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരെ ഉണ്ടായത്, എന്നാൽ മമ്മൂട്ടിക്കെതിരെയുള്ള സൈബർ ആക്രമണത്തെ വിമർശിച്ചുകൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി, മുഖം പോലും കാണിക്കാത്ത ഭീരുക്കളാണ് മമ്മൂട്ടിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത നടൻ ആസിഫ് അലി പറയുന്നു. സ്വന്തം ഐഡന്റിറ്റി പോലും റിവീൽ ചെയ്യാതെ മമ്മൂട്ടിയ്ക്ക് എതിരെ ചിലർ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്

മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് പറയുന്നു. സോഷ്യല്‍ മീഡിയ വല്ലാതെ വളര്‍ന്ന് നില്‍ക്കുന്ന കാലമാണ് , നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീൽ ചെയ്യാതെ കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനൊക്കെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം

മമ്മൂക്കയുടെ ആറ്റിറ്റ്യൂ‍ഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അത് മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല  മമ്മൂട്ടിയെപ്പോലൊരു മഹാനടന്‍ ഇതൊന്നും ഒരു കാലത്തും സീരിയസായി എടുക്കില്ല. മമ്മൂട്ടി ഇതൊന്നും കാര്യമായി എടുക്കാതെ ഇരിക്കുന്നത് പോലെ നമ്മളും ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാല്‍ മതി  അങ്ങനെ വരുമ്പോള്‍ അവര്‍ ഉദ്ദേശിച്ചത് നടക്കില്ലാ  ആസിഫ്പറയുന്നു