ആളുകൾ വളരെ സീരിയസ് ആയിട്ട് ചീത്ത വിളിച്ചാലും താൻ ചിരിക്കാറുള്ളു! അതിപ്പോൾ മരണവീട്ടിൽ ആയിരിക്കുമ്പോളും, നിഖില വിമൽ 

നിഖില വിമൽ നായിക ആയി അഭിനയിച്ച ഗുരുവായൂരമ്പലനടയിൽ ഇപ്പോൾ തീയറ്ററുകളിൽ നല്ല പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ താരം തനിക്ക് ആളുകള്‍ വളരെ സീരിയസ് ആയിട്ട് ചീത്ത പറയുമ്പോഴും മറ്റും ചിരി വരാറുണ്ട് എന്നും, താൻ ശരിക്കും ഒരു ചിരികുടുക്ക ആണെന്നും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ, അതുപോലെ താൻ മരിച്ച വീടുകളില്‍ പോയി നില്‍ക്കുമ്പോഴും ഇതേ പ്രശ്‌നം ഉണ്ടാവാറുണ്ടെന്നുംനടി പറയുന്നു, തന്റെ വീട്ടില്‍ നിന്ന് അമ്മയും,അച്ഛനും ഒന്നും തന്നെയും ചേച്ചിയെയും മരിച്ച വീട്ടില്‍ ഒന്നും കൊണ്ടു പോവാറില്ല നിഖില പറയുന്നു

താനും ചേച്ചിയും അവിടെ പോയി കഴിഞ്ഞാല്‍ വെറുതെ ഇങ്ങനെ നോക്കിയിട്ട് ചിരിക്കാന്‍ തുടങ്ങു൦ . തന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. അത് മരിച്ചവരുടെ ബോഡി കാണുമ്പോള്‍ ചിരി വരുന്നുതല്ല . ആ സാഹചര്യത്തില്‍ ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരുന്നതാണ്,

ജീവിച്ചിരിക്കുമ്പോൾ ഇവരെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് അവര്‍ മരുമകളെ ഉപദ്രവിച്ചിരുന്നു, അല്ലെങ്കില്‍ ഇങ്ങനെ ചെയ്തിരുന്നു എന്നൊക്കെയായിരിക്കും.അങ്ങനെ ഒരു ഇമേജ് ആണ് അവരെക്കുറിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാവുക. പക്ഷെ അവര്‍ മരിച്ചു കഴിഞ്ഞാല്‍ ബോഡി കൊണ്ടു വരുമ്പോള്‍ ഇതേ ആളിനെ അയ്യോ അമ്മേ, എന്തിനാ പോയത്, എന്നെയും കൊണ്ടു പൊയ്ക്കൂടെ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ചിരി വരാറുണ്ട് ,തനിക്ക് ശബ്ദമുണ്ടാക്കി ചിരിക്കാന്‍ വലിയ പാടാണ്. ഡബ്ബ് ചെയ്യാന്‍ പോകുമ്പോഴാണ് വലിയ ബുദ്ധിമുട്ട് നടി പറയുന്നു