ലക്ഷ്മിപ്രിയ അയച്ച മെസേജ്!! ഇപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് അശ്വതി!!

നടിയും സോഷ്യല്‍ മീഡിയ ഇടങ്ങളിലെ സജീവ സാന്നിധ്യവുമാണ് അശ്വതി. ബിഗ് ബോസ് സീസണ്‍ ഫോറിന്റെ സ്ഥിരം പ്രേക്ഷകയാണ് അശ്വതി എന്നിരിക്കെ ഓരോ ദിവസത്തെ എപ്പിസോഡ് കഴിയുമ്പോഴും അന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ത്ഥികളെ കുറിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെയ്ക്കാറുണ്ട്. ബിഗ് ബോസ് ഷോയെ കുറിച്ച് താരം ദിനംപ്രതി പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധ നേടാറുമുണ്ട്. മുഖം നോക്കാതെ എല്ലാവരേയും വിമര്‍ശിക്കുകയും നല്ലത് പറയേണ്ടിടത്ത് നല്ലത് പറയുകയും ചെയ്യുന്ന വ്യക്തിയാണ് അശ്വതി.

തനിക്ക് പ്രിയപ്പെട്ടവര്‍ ഷോയില്‍ ഉണ്ടെങ്കില്‍ പോലും അവരുടെ തെറ്റുകള്‍ താരം ചൂണ്ടികാണിക്കാറുമുണ്ട്. ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ആദ്യമായിട്ടാണ് ബിഗ്‌ബോസ് ഷോ കഴിഞ്ഞ് അതിലെ മത്സരാര്‍ത്ഥികളായ രണ്ടുപേര്‍ എനിക്ക് മെസേജ് അയക്കുന്നത് എന്നാണ് അശ്വതി പറയുന്നത്. സാധാരണ ബിഗ്ഗ്ബോസ് എന്ന റിയാലിറ്റി ഷോ കഴിയുമ്പോള്‍ അതില്‍ നിന്നു എന്റെ സുഹൃത്തുക്കള്‍ എന്ന് കരുതിയിട്ടുള്ള വ്യക്തികള്‍ ഒന്നും തിരിച്ചു ഇറങ്ങി കഴിയുമ്പോള്‍ വിളിക്കാറില്ലെന്ന് അശ്വതി പറയുന്നു.

പക്ഷെ ഇന്നലെ എനിക്ക് രണ്ട് പേര്‍ മെസ്സേജ് അയച്ചു…ധന്യയും ലക്ഷ്മി പ്രിയയും ആണ് അശ്വതിയ്ക്ക് മെസേജ് അയച്ചത്. ഒരുപാട് സന്തോഷമായെന്ന് താരം കുറിയ്ക്കുന്നു. സാധാരണ ആരും ഷോ കഴിഞ്ഞ് ആരും വിളിക്കാറില്ല.. അത് ചിലപ്പോള്‍ എന്റെ പോസ്റ്റുകള്‍ കണ്ടിട്ടാകാം എന്നും അശ്വതി പറയുന്നു. ലക്ഷ്മിയേച്ചി സത്യമായിട്ടും എന്നോട് മിണ്ടുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.. അശ്വതി കുറിയ്ക്കുന്നു..

അതിനുള്ള കാരണവും താരം പറയുന്നുണ്ട്. അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക’ പോസ്റ്റ് അത്രയ്ക്ക് വൈറല്‍ ആരുന്നു എന്നും അശ്വതി വ്യക്തമാക്കുന്നു. പക്ഷെ എന്നെ എപ്പഴത്തെയും പോലെ ചക്കരെ… കുട്ടാ.. എന്ന വിളിച്ചു മെസ്സേജ് ചെയ്തപ്പോള്‍ സത്യം പറയട്ടെ എനിക്ക് ശ്വാസം നേരെ വീണു..

എന്നാണ് ലക്ഷ്മിപ്രിയയുടെ സന്ദേശത്തെ കുറിച്ച് അശ്വതി പറയുന്നത്. പറയാനുള്ളതൊക്കെ ഞാന്‍ പറയുമെങ്കിലും ബന്ധങ്ങള്‍ അടര്‍ന്നു പോകുന്നത് എനിക്ക് വല്ലാത്ത വിഷമം ഉള്ള കാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഹാപ്പിയാണെന്നും താരം കുറിയ്ക്കുന്നു.

Previous articleഒടുവില്‍ ദില്‍ഷയോട് മാപ്പ് പറഞ്ഞ് ജാസ്മിന്‍!! തെറ്റ് പറ്റിപ്പോയി!!
Next articleദില്‍ഷ – റോബിന്‍ വിവാഹം ഞാന്‍ നടത്തി കൊടുക്കും!! – ലക്ഷ്മിപ്രിയ