ദില്‍ഷ – റോബിന്‍ വിവാഹം ഞാന്‍ നടത്തി കൊടുക്കും!! – ലക്ഷ്മിപ്രിയ

ബിഗ് ബോസ് വിജയി ദില്‍ഷയുടേയും ഡോക്ടര്‍ റോബിന്റേയും വിവാഹം താന്‍ നടത്തി കൊടുക്കും എന്ന് ലക്ഷ്മിപ്രിയ. പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ദില്‍ഷയോട് എനിക്ക് ആത്മാര്‍ത്ഥമായി വലിയ ബന്ധം ഇല്ലെങ്കിലും റോബിനെ കുറിച്ച് എനിക്ക് നന്നായി അറിയാം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അവന്‍ പത്തരമാറ്റ് തനി തങ്കമാണ്.. ദില്‍ഷ എന്നാല്‍ ഡോക്ടര്‍ റോബിന് ജീവനാണ്.. അവന്‍ അത്രയധികം അവളരെ സ്‌നേഹിക്കുന്നുണ്ട്. അതേസമയം, ദില്‍ഷയ്ക്ക് റോബിന്‍ ഇപ്പോഴും ഒരു സുഹൃത്ത് മാത്രമാണ് അത് അവള്‍ എപ്പോഴും പറയുന്നുമുണ്ട്.

അതുകൊണ്ട് ആ കുട്ടിയെ നിര്‍ബന്ധിച്ച് നമുക്ക് തീരുമാനം എടുപ്പിക്കാന്‍ കഴിയില്ല. തന്റെ ഭര്‍ത്താവ് റോബിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോഴും ദില്‍ഷയ്ക്ക് ഇഷ്ടമാണെങ്കില്‍ ഇപ്പോള്‍ തന്നെ കെട്ടാന്‍ തയ്യാറാണെന്നാണ് റോബിന്‍ പറഞ്ഞത് എന്നും ലക്ഷ്മിപ്രിയ പറയുന്നു, അതേസമയം പര്‌സപരം അവര്‍ വിവാഹത്തിന് തയ്യാറാവുകയാണെങ്കില്‍ അവരുടെ വിവാഹം താന്‍ മുന്നില്‍ നിന്ന് നടത്തിക്കൊടുക്കും എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.

അവന്‍ എനിക്ക് സഹോദരനെ പോലെയാണ്.. ചേച്ചിയുടെ സ്ഥാനത്ത് നിന്ന് അവന്റെ വിവാഹം ഞാന്‍ നടത്തികൊടുക്കും.. റോബിന് ഒരു ചേച്ചിയുണ്ട് അവരോടൊപ്പം തന്നെ താനും നിന്ന് ഈ വിവാഹം നടത്തും എന്നാണ് ലക്ഷ്മി പ്രിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഷോ കഴിഞ്ഞിട്ടും ദില്‍ഷ – റോബിന്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധ നേടുകയാണ്. എനിക്ക് ഡോക്ടര്‍ ഇപ്പോഴും ഒരു സുഹൃത്താണ് എന്നാണ് ദില്‍ഷ പറയുന്നത്.

വിവാഹം ചാടിക്കയറി എടുക്കേണ്ട തീരുമാനം അല്ലെന്നും.. അത് ഒരുപാട് ആലോചിച്ച് തീരുമാനം എടുക്കേണ്ട കാര്യം ആണെന്നും ദില്‍ഷ പറയുന്നു.. എന്ത് തന്നെ ആയാലും വിവാഹത്തെ കുറിച്ച് താനും ഡോക്ടറും ഇരുന്ന് ആലോചിച്ച് ഒരു തീരുമാനം എടുത്ത് അത് എന്തായാലും പ്രേക്ഷകരെ അറിയിക്കും എന്നാണ് ദില്‍ഷ അറിയിച്ചത്. ദില്‍റോബ് ഫാന്‍സിന്റെ ഇഷ്ടം പോലെ ഈ വിവാഹം നടക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

Previous articleലക്ഷ്മിപ്രിയ അയച്ച മെസേജ്!! ഇപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് അശ്വതി!!
Next articleനിങ്ങളെ ഒഴിവാക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ!! ഓണ്‍ലൈന്‍ മീഡിയകളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്!!