ടർബോ ജോസ് പ്രേക്ഷക പ്രതീക്ഷ നിലനിർത്തി, മമ്മൂട്ടിയുടെ ‘ടർബോ’ ആദ്യ പ്രതികരണം 

പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ടർബോ’ ഇന്നായിരുന്നു റിലീസ് ചെയ്യ്തത്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പ്രേഷക പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ടർബോ എന്താണ് പ്രേക്ഷകർ പ്രതീക്ഷിച്ചത് അത് നിലനിറുത്തി മുന്നേറുന്നു എന്നാണ് ഒന്നടങ്കം സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ ടർബോ ജോസായി മമ്മൂട്ടി നിറഞ്ഞാടി എന്നും ഒരു കൂട്ടം പ്രേക്ഷകർ പറയുന്നുണ്ട്. മമ്മൂട്ടി ആരാധകരെ ആഘര്ഷിക്കുന്ന ഒരു ചിത്രമാണ് ടർബോ

സാങ്കേതികപരമായി മികവ് കാട്ടുന്ന ഒരു ചിത്രം എന്നാണ് ഒരു പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്. ആദ്യ പകുതി മികച്ചതാണ്. സംവിധായകൻ വൈശാഖിന്റെ ടര്‍ബോയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്.

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.  മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ടർബോ നിർമ്മിച്ചിരിക്കുന്നത്, 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്, എന്തായലും ഇപ്പോൾ ചിത്രം തീയിട്ടറുകളിൽ ഗംഭീരപ്രേഷക പ്രതികരണം ആണ് ലഭിക്കുന്നത്