ബാലയ്ക്ക് രണ്ടാം വിവാഹവും തലവേദനയോ…? വിവാഹത്തോടെ താന്‍ പെട്ടുവെന്ന് ഉണ്ണി മുകുന്ദനോട് ബാല

ബാല-അമൃത വിവാഹം ഏറെ ആഘോഷിക്കപ്പെട്ടതുപേലെ ഇരുവരുടെയും വിവാഹ മോചനവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഇവരുടെ വാക്‌പോര് എന്നതുകൊണ്ടുതന്നെ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അറിയാത്തവരും ചുരുക്കം. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം…

ബാല-അമൃത വിവാഹം ഏറെ ആഘോഷിക്കപ്പെട്ടതുപേലെ ഇരുവരുടെയും വിവാഹ മോചനവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഇവരുടെ വാക്‌പോര് എന്നതുകൊണ്ടുതന്നെ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അറിയാത്തവരും ചുരുക്കം.

അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹിതനായ ബാല വിവാഹശേഷമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അതിനു വരുന്ന മറുപടികള്‍ക്ക് അപ്പപ്പോള്‍ മറുപടികളും നല്‍കുന്നുണ്ട്.

ബാലയുടെ പുനര്‍വിവാഹത്തിന് പിന്നാലെയും കമന്റ് പ്രവാഹമായിരുന്നു. വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്. താരം പങ്കുവയ്ക്കുന്ന എഫ്ബി പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ കൃത്യമായ മറുപടി നല്‍കുന്നായിരുന്നു.

ഡോക്ടറാണ് ബാലയുടെ ഭാര്യ എലിസബത്ത്. ഇരുവരും നേരത്തെ പരിചയമുള്ളവരാണ്. നല്ല സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. ബാലക്കൊപ്പമുള്ള ഫോട്ടോകളില്‍ നേരത്തെയും എലിസബത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ, നടന്‍ ബാല വിവാഹം താന്‍ വിവാഹത്തോടെ പെട്ടു എന്ന തരത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സംഭവം ഇങ്ങനെ, മേപ്പടിയാന്‍ വിജയാഘോഷ വേളയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കാന്‍ എത്തിയ ബാല തനിക്ക് ഉണ്ണിയോട് ഒരു പേര്‍സണല്‍ ചോദ്യം ഇപ്പോള്‍ ചോദിയ്ക്കാന്‍ ഉണ്ടെന്ന് പറയുക ആയിരുന്നു. എന്നാല്‍ വിവാഹം എന്നാണ് എന്ന് ബാല ഉണ്ണിയോട് ചോദിക്കുന്നും ഉണ്ട്.

actor bala dance on wedding anniversary

എന്നാല്‍ അതിന്റെ ഉത്തരം നാളെ പറയാം എന്നായിരുന്നു ഉണ്ണി മറുപടി നല്‍കിയത്. എന്നാല്‍ നീ ഉടന്‍ വിവാഹം കഴിക്കണം എന്നും നിന്റെ കുട്ടികള്‍ അടുത്ത ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ കാണണം എന്നും ബാല പറഞ്ഞു.അതെ സമയം പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ എന്തായാലും ഉണ്ണി നീ വിവാഹം കഴിക്കണം എന്നും എന്തായാലും ഞാനും പെട്ട് നീയും പെടണം എന്നായിരുന്നു ബാല പറഞ്ഞത്. ഇത് പറയുമ്പോള്‍ രൂക്ഷമായ നോട്ടവും ആയി ഇരിക്കുന്ന എലിസബത്തിനെയും കാണാന്‍ കഴിയും.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010ലാണ് വിവാഹിതരായത്. 2012 ലാണ് മകളായ അവന്തികയുടെ ജനനം. 2016 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞാണ് കഴിയുന്നത്. 2019 ലാണ് ഔദ്യോഗികമായി ഇരുവരും പിരിയുന്നത്.

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്.