എലിസബത്തുമായി എന്നും വഴക്കാണെന്ന് തുറന്ന് പറഞ്ഞ് ബാല, ഏതാണ്ട് തീരുമാനമായെന്ന് കമന്റുകള്‍

സോഷ്യല്‍ മീഡിയയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ദാമ്പത്യ ബന്ധങ്ങള്‍ പലതും ഏറെ വൈകാതെ രണ്ടു തട്ടിലാകുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നത് മലയാളിയ്ക്ക് ഇപ്പോള്‍ ശീലമാണ്. അത് ഏറെക്കാലത്തെ പ്രണയത്തിലൂടെ ഒന്നായവരാണെങ്കിലും ഏറെനാള്‍ കാത്ത് വിവാഹ ജീവിതത്തില്‍ എത്തിയവരാണെങ്കിലും. വിവാഹ…

സോഷ്യല്‍ മീഡിയയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ദാമ്പത്യ ബന്ധങ്ങള്‍ പലതും ഏറെ വൈകാതെ രണ്ടു തട്ടിലാകുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നത് മലയാളിയ്ക്ക് ഇപ്പോള്‍ ശീലമാണ്. അത് ഏറെക്കാലത്തെ പ്രണയത്തിലൂടെ ഒന്നായവരാണെങ്കിലും ഏറെനാള്‍ കാത്ത് വിവാഹ ജീവിതത്തില്‍ എത്തിയവരാണെങ്കിലും. വിവാഹ ജീവിതത്തില്‍ പരസ്പരം അഡ്ജസ്റ്റു ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രധാനമായും സെലിബ്രേറ്റി വിവാഹ മോചനങ്ങള്‍ക്ക് പിന്നില്‍.

ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന സെലിബ്രേറ്റി വിവാഹങ്ങളാണ് ബാലയുടെയും അമൃതയുടെയും. വിവാഹ മോചിതരായ ഇരുവരും മറ്റൊരു വിവാഹ ജീവിതം തെരഞ്ഞെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇരു കുടുംബങ്ങളും ഒന്നിനൊന്ന് തത്പരരുമാണ്. അതുകൊണ്ടു തന്നെ ആരാധകര്‍ ഇക്കാര്യത്തില്‍ വളരെ അപ്‌ഡേറ്റഡാണ്.

നടന്‍ ബാലയുടെ സോഷ്യല്‍ മീഡിയ പ്രേമം അമൃതയുമായുള്ള വിവാഹ മോചന ശേഷവും പുതിയ വിവാഹ ശേഷവും അല്‍പ്പം കൂടിയിട്ടുണ്ട്. രണ്ടാം ഭാര്യരായ ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബ സുഹൃത്ത് കൂടിയാണ്. 2010 ല്‍ വിവാഹിതരായ ബാലയും അമൃതയും 2019 ലാണ് വിവാഹ ബമോചിതരായത്. വിവാഹത്തോടെ പിന്നണി ഗാനരംഗത്ത് നിന്നും മാറി നിന്ന അമൃത വളരെ കുറച്ച് നാളുകള്‍ മാത്രമാണ് ബാലയ്ക്ക് ഒപ്പം കഴിഞ്ഞത്. അമൃതയ്ക്കും ബാലയ്ക്കുമായി ഒരു മകളുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ വിവാഹ ജീവിതത്തില്‍ സന്തോഷവാനായി കഴിയുന്ന താനും ഭാര്യയും പരസ്പരം കള്ളം പറയാറില്ലെന്നും അതുകൊണ്ടു തന്നെ എലിസബത്തുമായി എന്നും വഴക്കാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ ബാല, ഓഹോ, എന്നാല്‍, ഏതാണ്ട് തീരുമാനമായെന്ന് ഈ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന കമന്റുകള്‍.

അവര്‍ക്കിടയിലെ ഈ വഴക്കുകള്‍ പരസ്പരം കള്ളം പറയാത്തതുകൊണ്ട് ഉണ്ടാകുന്നതാണെന്നാണ് ബാലയുടെ വാദം. ‘ട്രോളുകള്‍ കാണുമ്പോള്‍ അതുണ്ടാക്കിയവരെ പിടിച്ച് ഇടിക്കാനും കൊല്ലാനും തോന്നാറുണ്ടെന്നും എന്നാല്‍, ‘എലിസബത്തിന് പക്ഷെ അതൊന്നും ഒരു വിഷയമേയല്ലെന്നും ബാല പറയുന്നു.

സ്വന്തം ജീവിതത്തില്‍ മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ട് ഓരോന്ന് ചെയ്ത ശേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷെ എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേള്‍ക്കുന്ന വ്യക്തിയല്ലെന്നും ബാല പറഞ്ഞു.