ഒന്നും ആവശ്യപ്പെടാത്ത നജീബ് ആ ഒരു ആഗ്രഹം മാത്രം ആവശ്യപ്പെട്ടു അതും ‘ആടുജീവിതം’ റിലീസ് ആകുന്ന ദിവസം, ബെന്യാമിൻ  

ഒന്നും ആവശ്യപ്പെടാത്ത യഥാർത്ഥ നജീബ്  കഴിഞ്ഞ ദിവസം തന്നോട്ഒ ന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്, തന്റെ കഥ സ്‌ക്രീനിൽ നിറയുന്നത് കാണാൻ എത്തുമ്പോൾ തനിക്കും തന്റെ സുഹൃത്തുക്കൾക്കും  ആടുജീവിതം ടീഷർട്ട്  എത്തിക്കണമെന്ന്. അതെ സിനിമ റിലീസ്…

ഒന്നും ആവശ്യപ്പെടാത്ത യഥാർത്ഥ നജീബ്  കഴിഞ്ഞ ദിവസം തന്നോട്ഒ ന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്, തന്റെ കഥ സ്‌ക്രീനിൽ നിറയുന്നത് കാണാൻ എത്തുമ്പോൾ തനിക്കും തന്റെ സുഹൃത്തുക്കൾക്കും  ആടുജീവിതം ടീഷർട്ട്  എത്തിക്കണമെന്ന്. അതെ സിനിമ റിലീസ് ആകുന്ന ദിവസം നജീബ് ആടുജീവിതം ടീ ഷർട്ട് ധരിചെത്തും, നോവലിസ്റ്റ് ബെന്യമിൻ തന്റെ സോഷ്യൽ മീഡിയിൽ കുറിച്ച്, താൻ കഴിഞ്ഞ ദിവസം തന്നെ ടീഷർട്ട് എത്തിച്ചു അദ്ദേഹവും സുഹൃത്തുക്കളും അതിട്ടുകൊണ്ടുള്ള ചിത്രം രാത്രിയിൽ തന്നെ അയച്ചു തരുകയും ചെയ്യ്തു

ചിത്രം തീയറ്ററിൽ എത്തുമ്പോൾ പുഞ്ചിരിക്കുന്ന നജീബിന്റെ മുഖം തന്നെയാണ് വളരെ സന്തോഷമുള്ള കാര്യം. ലോകമെന്പാടും 2000 സ്‌ക്രീനുകളിലാണ് സിനിമ എത്തുന്നത്, ചിത്രം കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം. മരുഭൂമിയിൽ താൻ അതിജീവിച്ചു ജീവിതം തീയറ്ററിൽ കാണാൻ നജീബ് വളരെ കാലമായി  കൊതിക്കുന്നു.

എന്നാൽ സിനിമ പുറത്തിറങ്ങുന്നതിനു രണ്ടു ദിവസം മുൻപ് നജീബിന്റെ മകന്റെ മകൾ ഒന്നര വയസുകാരി മരണപ്പെട്ടത് അദ്ദേഹത്തെ ഒരുപാട് തളർത്തിക്കഴിഞ്ഞു. അതിനാൽ അദ്ദേഹം സിനിമകാണാൻ എത്തുകയില്ല എന്ന് പറഞ്ഞിരുന്നു എന്നാൽ സംവിധായകൻ ബ്ലെസ്സിയുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി എറണാകുളത്തെ തന്റെ സിനിമ കാണാൻ എത്തുമെന്ന് നജീബ് അറിയിച്ചു ബെന്യമിൻ പറയുന്നു