അച്ഛന് ഒരു മകന്‍ ഉണ്ടായാല്‍ ഇങ്ങനെ ഉണ്ടാവണം! പ്രണവിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞത് കേട്ടോ ?

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ചര്‍ച്ചാ വിഷയമായ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ സിനിമ. സിനിമയ്‌ക്കെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആദ്യ നാളുകളില്‍ വന്നിരുന്നു എങ്കിലും പിന്നീട് എല്ലാവരും സിനിമയെ…

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ചര്‍ച്ചാ വിഷയമായ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ സിനിമ. സിനിമയ്‌ക്കെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആദ്യ നാളുകളില്‍ വന്നിരുന്നു എങ്കിലും പിന്നീട് എല്ലാവരും സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങി. വലിയ പ്രതീക്ഷയില്ലാതെ മരക്കാര്‍ പോയി കണ്ടവരെല്ലാം നല്ലൊരു തീയറ്റര്‍ അനുഭൂതി കിട്ടിയാണ് പുറത്തേക്ക് വന്നത്. ഇപ്പോഴിതാ കുറച്ച് വൈകിയാണെങ്കില്‍പ്പോലും മരക്കാര്‍ എന്ന സിനിമയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ? എന്നാണ് അദ്ദേഹം സിനിമ കണ്ട ശേഷം പ്രേക്ഷകരോടായി അദ്ദേഹം കുറിക്കുന്നത്. മാത്രമല്ല നടന്‍ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം കണ്ട് അദ്ദേഹത്തെ പ്രശംസിക്കാനും ഭദ്രന്‍ മറന്നില്ല. തന്റെ ഫേസ്ബുക്ക് പേജിലാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായം അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…അച്ഛന് ഒരു മകന്‍ ഉണ്ടായാല്‍ ഇങ്ങനെ ഉണ്ടാവണം! ഞാന്‍ മഹാമാരി ഭയന്ന് തിയേറ്ററില്‍ കാണാതെ മരക്കാര്‍ എന്ന ചലച്ചിത്രം പിന്നീട് ഒ.ടി.ടി റിലീസില്‍ എന്റെ ഹോം തിയേറ്ററില്‍ കാണുകയുണ്ടായി.

വൈകിയാണെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടാവണമല്ലോ. എല്ലാവരും പടച്ച് കോരി വൃത്തികേടാക്കിയ ഒരു സിനിമ മുന്‍വിധികള്‍ക്കു ഒന്നും കീഴ്പ്പെടാതെ, ശരാശരി പ്രേക്ഷകന്‍ എന്ന രീതിയിലാണ് കണ്ടത്. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ? എന്ന് എനിക്ക് തോന്നിപ്പോയി. ഈ ചിത്രത്തിലെ സംഭാഷണങ്ങളെ ഇകഴ്ത്തി കൊണ്ടുള്ള ഒരുപാട് കമന്റുകള്‍ വായിക്കുകയുണ്ടായി. പക്ഷേ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങള്‍ എന്ന് തുടരുന്നു കുറിപ്പ് ഒരു മികച്ച ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് പ്രൊഡക്ഷന്‍ വാല്യൂ ഉണ്ടാക്കിയ ആന്റണി പെരുമ്പാവൂരിനും പ്രിയദര്‍ശനും എന്റെ അഭിനന്ദനങ്ങള്‍! അറബിക്കടലിന്റെ അലറുന്ന സിംഹത്തെ കുറിച്ചു ഞാന്‍ പ്രത്യേകം പറയേണ്ടതില്ലെല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.