ഫോട്ടോ പങ്കുവെച്ച് ഭാവന കുറിച്ച വാക്കുകള്‍.. പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവന മലയാള സിനിമിയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ നടി പങ്കുവെയ്ക്കുന്ന ഓരോ പോസറ്റുകളും വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുത്തന്‍…

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവന മലയാള സിനിമിയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ നടി പങ്കുവെയ്ക്കുന്ന ഓരോ പോസറ്റുകളും വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒന്നില്‍ അധികം ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് ഞാന്‍ സന്തോഷം മാത്രം തിരഞ്ഞെടുക്കുന്നു എന്ന് കുറിച്ചാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്ത പോസ്റ്റിന് ഇതിനോടകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും വന്നിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ രാജകുമാരി.. എന്നും ഇങ്ങനെ സന്തോഷവതിയായി ഇരിക്കൂ എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമായി എന്നും ആരാധകര്‍ക്ക്

മുന്നില്‍ എത്താറുണ്ട്.. ദിവസംതോറും സൗന്ദര്യം കൂടി വരികയാണോ പ്രിയ താരത്തിന് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നും സന്തോഷം തന്നെ തിരഞ്ഞെടുക്കൂ.. എന്നാണ് ഭാവനയുടെ ഫോട്ടോ കണ്ട് പ്രിയപ്പെട്ടവര്‍ പറയുന്നത്. മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവിന് ഒരുങ്ങിയിരിക്കുന്ന താരം, തന്റെ രണ്ടാം വരവിലെ ആദ്യ സിനിമ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നാണ് സിനിമയുടെ പേര്.. അറുപത് ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗിക്കുകയാണ്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായകായി എത്തുന്നത്.