ഞാന്‍ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം! ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ ഞാന്‍ നടന്നു! – ബിബിന്‍ ജോര്‍ജ്

നടനായും തിരക്കഥാകൃത്തായും മലയാള സിനിമാ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് ബിബിന്‍ ജോര്‍ജ്. പോളിയോബാധയെ തുടര്‍ന്ന് ശാരീരിക പരിമിതകള്‍ ഉണ്ടെങ്കിലും അതൊന്നും ബിബിന്‍ എന്ന പ്രതിഭയ്ക്ക് ഒരു തടസ്സം ആയിരുന്നില്ല.. തന്റെ കരുത്തും…

നടനായും തിരക്കഥാകൃത്തായും മലയാള സിനിമാ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് ബിബിന്‍ ജോര്‍ജ്. പോളിയോബാധയെ തുടര്‍ന്ന് ശാരീരിക പരിമിതകള്‍ ഉണ്ടെങ്കിലും അതൊന്നും ബിബിന്‍ എന്ന പ്രതിഭയ്ക്ക് ഒരു തടസ്സം ആയിരുന്നില്ല.. തന്റെ കരുത്തും ആത്മവിശ്വാസത്തിന്റെ തോതും എത്രത്തോളമെന്ന് ഇപ്പോഴിതാ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ച് എത്തിയിരിക്കുകയാണ് താരം. ബിബിന്‍ ജോര്‍ജ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ആദ്യമായി റാമ്പില്‍ നടന്നതിന്റെ സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് ഞാന്‍ നടക്കുമോ എന്നതായിരുന്നു വീട്ടുകാരുടെ ഭയം.. എന്നാലിപ്പോള്‍ ഞാന്‍ നടക്കുന്നു.. ഇനിയും ഒരുപാട് ദൂരം തനിക്ക് നടക്കാനുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. കുഞ്ഞിലേ… ഞാന്‍ നടക്കുമോ… എന്നായിരുന്നു… എന്റെ വീട്ടുകാരുടെ ഭയം…പക്ഷെ ദൈവാനുഗ്രഹത്താല്‍ ഞാന്‍ നടന്നു… നടന്നു നടന്നു… റാമ്പിലും…നടന്നു… ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. Its ജസ്റ്റ് begining എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ കുറിച്ചത്. ബിബിന്റെ പോസ്റ്റിന് സംവിധായകനും നടനുമായ നാദിര്‍ഷയടക്കമുള്ളവര്‍ കമന്റുമായി എത്തിയിട്ടുണ്ട്.

കൊള്ളാം പുതിയ ‘നടപടി’കള്‍ എന്നാണ് നാദിര്‍ഷാ കുറിച്ചത്.. നടന്ന് നടന്ന് ഇനിയും പറന്ന് ഉയരട്ടെ എന്നാണ് മറ്റ് പ്രിയപ്പെട്ടവരും കുറിക്കുന്നത്. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച് തിരക്കഥ എഴുത്തിലൂടെയാണ് അദ്ദേഹം നടനായും സിനിമാ ലോകത്ത് എത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണന് ഒപ്പം അമര്‍ അക്ബര്‍ അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇരുവരും ഒന്നിച്ച് തിരക്കഥയെഴുതി. ഒരു പഴയ ബോംബ് കഥ, മാര്‍ഗം കളി, ഷൈലോക്ക്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളില്‍ നടനായും തകര്‍ത്ത താരമാണ് ബിബിന്‍ ജോര്‍ജ്.