ബാക്ടീരിയ ആക്രമണം!! ‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ താരം അന്തരിച്ചു

‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ താരം ചാള്‍ബി ഡീന്‍ അന്തരിച്ചു. ബാക്ടീരിയകളാണ് നടിയും മോഡലുമായ ചാള്‍ബിയുടെ ജീവനെടുത്തതത്. ബാക്ടീരിയ സെപ്സിസ് എന്ന ഗുരുതരാവസ്ഥയിലായിരുന്നു താരം. 2010ല്‍ ‘സ്പഡ്’ എന്ന സിനിമയിലൂടെയാണ് നടി സിനിമയിലെത്തിയത്. ‘ക്യാപ്നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന…

‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ താരം ചാള്‍ബി ഡീന്‍ അന്തരിച്ചു. ബാക്ടീരിയകളാണ്
നടിയും മോഡലുമായ ചാള്‍ബിയുടെ ജീവനെടുത്തതത്. ബാക്ടീരിയ സെപ്സിസ് എന്ന ഗുരുതരാവസ്ഥയിലായിരുന്നു താരം. 2010ല്‍ ‘സ്പഡ്’ എന്ന സിനിമയിലൂടെയാണ് നടി സിനിമയിലെത്തിയത്.

‘ക്യാപ്നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന ബാക്ടീരിയ ബാധയാണ് നടിയുട മരണകാരണമായത്. ഈ ബാക്ടീരിയകള്‍ സാധാരണയായി മനുഷ്യര്‍, നായ്ക്കള്‍, പൂച്ചകള്‍ എന്നിവയുടെ വായില്‍ ആണ് കാണപ്പെടുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. പക്ഷേ ചില സാഹചര്യങ്ങളില്‍ ഈ അണുബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. അതേസമയം, താരത്തിന് എങ്ങനെയാണ് അണുബാധയേറ്റതെന്ന് വ്യകതമായിട്ടില്ല.

ഈ വര്‍ഷം നടന്ന കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്‌കാരം താരം നേടിയിരുന്നു.രണ്ട് ഗോള്‍ഡന്‍ ഗ്ലോബുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്ത റൂബന്‍ ഓസ്റ്റ്ലണ്ടിന്റെ ‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ ആയിരുന്നു നടിയുടെ അവസാനമായി ഇറങ്ങിയ ചിത്രം. തിരുവനന്തപുരത്ത് നടന്ന 27മത് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു’സ്പഡ് 2: ദി മാഡ്നെസ് കണ്ടിന്യൂസ്’, ‘ബ്ലഡ് ഇന്‍ ദി വാട്ടര്‍’, ‘ഡോണ്ട് സ്ലീപ്പ്’, ‘ആന്‍ ഇന്റര്‍വ്യൂ വിത്ത് ഗോഡ്’, ‘പോര്‍ഹോള്‍’ എന്നിവയിലൊക്കെ ഡീന്‍ പ്രധാന കഥാപാത്രമായിരുന്നു.