കുഞ്ചാക്കോ ബോബൻ ചിത്രം ചാവേർ ഉടൻ തിയേറ്ററുകളിലെത്തും

കുഞ്ചാക്കോ ബോബൻ സംവിധായകൻ ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ചാവേർ. കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വർഗ്ഗീസും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ടീസർ തിയറ്ററുകളിലായിരുന്ന റിലീസ് ചെയ്തത് .…

കുഞ്ചാക്കോ ബോബൻ സംവിധായകൻ ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ചാവേർ. കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വർഗ്ഗീസും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ടീസർ തിയറ്ററുകളിലായിരുന്ന റിലീസ് ചെയ്തത് . ഇപ്പോഴിതാ സിനിമ ജൂലൈ 20 ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.


സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേർ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ താരങ്ങളായ മനോജ്, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരിക്കുകയാണ്.


ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനും വേണു കുന്നപ്പിള്ളിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫും കലാസംവിധായകൻ ഗോകുൽദാസുമാണ്.കൊമേഴ്‌സ്യൽ ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചാവേർ എന്നാണ് പ്രതീക്ഷിക്കുന്നത്