ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!

മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ചെമ്ബന്‍ വിനോദ്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾ എന്നും ഓർത്തിരിക്കുന്നതായിരുന്നു. നായകനും വില്ലനും കൊമേഡിയനും എല്ലാം വേഷങ്ങളും വിനോദിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഇപ്പോൾ അദ്ദേഹം പുനര്‍വിവാഹിതനാകാന്‍ ഒരുങ്ങുന്നു.…

മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ചെമ്ബന്‍ വിനോദ്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾ എന്നും ഓർത്തിരിക്കുന്നതായിരുന്നു. നായകനും വില്ലനും കൊമേഡിയനും എല്ലാം വേഷങ്ങളും വിനോദിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഇപ്പോൾ അദ്ദേഹം പുനര്‍വിവാഹിതനാകാന്‍ ഒരുങ്ങുന്നു. കോട്ടയം ശാന്തിപുരം സ്വദേശിനി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല. നേരത്തേ വിവാഹിതനായിരുന്ന ചെമ്ബന് ഒരു മകനുണ്ട്. ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ്.

വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും വിവാഹ തിയതി നിശ്ചയിച്ചിട്ടില്ലെന്നും ചെമ്ബന്‍ വിനോദ് പറഞ്ഞു. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്ബന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നടനായും സഹനടനായും വില്ലനായും നിരവധി ചിത്രങ്ങളില്‍ ചെമ്ബന്‍ അഭിനയിച്ചു.

ട്രാന്‍സാണ് തിയേറ്ററുകളിലെത്തിയ ചെമ്ബന്‍ വിനോദിന്റെ ഏറ്റവും പുതിയ ചിത്രം. അമ്ബിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്ബന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.