ആരാധകരെ ഞെട്ടിച്ച് ചിയാൻ വിക്രം; തങ്കലാന്റെ പുതിയ വീഡിയോ വൈറലാവുന്നു

Follow Us :

ചിയാൻ വിക്രമിനെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ. രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിലെ വിക്രമിന്റെ രൂപമാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ലുക്ക് പുറത്തുവിട്ടത്. ഇപ്പോഴിതാ മറ്റൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

നീലം പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുതിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.  സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അടുത്തിടെ ചിത്രത്തിലെ നായികമാരായ പാർവതി തിരുവോത്ത് , മാളവികാ മോഹനൻ എന്നുവരുടെ ലുക്ക് പുറത്ത് വിട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്സിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നത്.

പീരിയോഡിക് ആക്ഷൻ ഡ്രാമ ചിത്രമായ തങ്കലാനിൽ പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്.