നയന്‍താര-വിഘ്‌നേഷ് വിവാഹം വിവാദത്തിലേക്ക്…! താരദമ്പതികള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി!

ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താര -വിഘ്‌നേഷ് വിവാഹം. പ്രൗഢഗംഭീരമായി നടത്തിയ വിവാഹചടങ്ങുകളില്‍ ബോളിവുഡ് നടന്‍ ഷാരൂഖാന്‍ അടക്കമുള്ള നിരവധി പ്രമുഖ നടീനടന്മാര്‍ പങ്കെടുത്തിരുന്നു. വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന…

ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താര -വിഘ്‌നേഷ് വിവാഹം. പ്രൗഢഗംഭീരമായി നടത്തിയ വിവാഹചടങ്ങുകളില്‍ ബോളിവുഡ് നടന്‍ ഷാരൂഖാന്‍ അടക്കമുള്ള നിരവധി പ്രമുഖ നടീനടന്മാര്‍ പങ്കെടുത്തിരുന്നു. വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന ഈ താര വിവാഹം ഇപ്പോഴിതാ ഒരു വലിയ വിവാദത്തിലേക്ക് ചെന്നെത്തിയ വിവരമാണ് പുറത്ത് വരുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കടെുത്ത വലിയൊരു താര വിവാഹമായിത് കൊണ്ട് തന്നെ വലിയ രീതിയലുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചാണ് വിവാഹം നടത്തിയിരുന്നത്.

ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരം ഇസിആര്‍ റോഡിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഇവരുടെ വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹം പൊതുജനത്തിന്റെ മനുഷ്യാവകാശ ലംഘനമായി മാറി എന്ന് ചൂണ്ടിക്കാട്ടി താരദമ്പതികള്‍ക്ക് എതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ ശരവണന്‍ ആണ് ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. നയന്‍താര വിഘ്‌നേഷ് വിവാഹത്തിന് വേണ്ടി വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സ്വകാര്യ അംഗരക്ഷകരെയാണ് വിന്യസിച്ചിരുന്നത്.

കര്‍ശന നിയന്ത്രണങ്ങളോട് കൂടിയായിരുന്നു പ്രമുഖ നടന്മാരെ പോലും അകത്തേക്ക് കയറ്റിവിട്ടത്. വിവാഹ ക്ഷണക്കത്തിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തതിന് ശേഷമാണ് അതിഥികളെ വിവാഹ വേദിയിലേക്ക് കടത്തി വിട്ടിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ, വിവാഹം നടക്കുന്ന ഹോട്ടലിന് പുറകിലൂടെ ബിച്ച് വഴി പോകുന്ന പൊതുജനങ്ങള്‍ക്ക് അതുവഴിയുള്ള പ്രവേശനം നിഷേധിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സുരക്ഷാഭടന്മാരുമായി ചിലര്‍ വാക്കുതകര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയമാണ് ഇപ്പോള്‍ ദേശീയ മനുശ്യവകശാ കമ്മിഷന് മുന്നില്‍ പരാതിയായി എത്തിയിരിക്കുന്നത്. നയന്‍താര വിഘ്‌നേഷ് വിവാഹം പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സഞ്ചാര സ്വാതന്ത്ര്യം പോലും ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വാദം കേള്‍ക്കുന്നതിനായി സ്വീകരിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തില്‍ ഇരുവര്‍ക്കും എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം വിവാദമായതോടെ ഇരുവരും ക്ഷമാപണവും നടത്തിയിരുന്നു.