കാണാൻ കിളവിയെ പോലെയുണ്ടെന്ന് ആരാധകൻ !! കിടിലൻ മറുപടി നൽകി അനുശ്രീ

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി…

anusree

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, ഇപ്പോള്‍ ക്വാറന്റൈന്‍ കാലത്ത് ഷൂട്ടൊന്നുമില്ലാതെ താരവും വീട്ടില്‍ തന്നെയാണ്. എന്നാല്‍ വീട്ടില്‍ തന്നെ ഇരിപ്പാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. മുണ്ടും ഷര്‍ട്ടും അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രം താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇതിന് പിന്നാലെ താരം ഇപ്പോള്‍ പങ്കുവെച്ച മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

anusree3ഷര്‍ട്ടും മുണ്ടും അണിഞ്ഞ് നില്‍ക്കുന്ന ന്യൂജനററേഷന്‍ ഫോട്ടോവിനുശേഷം ദാവണിയുടുത്തു നാടന്‍ പെണ്ണായിട്ടാണ് നടിയുടെ പുതിയ വരവ്. ചുവപ്പും, കറുപ്പും, പിങ്കും, ഗോള്‍ഡനും, ഓറഞ്ചുമെല്ലാം കലര്‍ന്ന നിറത്തിലുള്ള ധാവണിയാണ് താരം ചിത്രത്തില്‍ അണിഞ്ഞ് നില്‍ക്കുന്നത്. രണ്ടു കൈകളിലും നിറയെ വളകള്‍ അണിഞ്ഞ് ചുവന്ന പൊട്ടൊക്കെ തൊട്ട് ഗോള്‍ഡന്‍ കമ്മലുകള്‍ അണിഞ്ഞ് വളരെ സുന്ദരിയായിട്ടാണ് അനുശ്രീ ഉള്ളത്. ചിത്രം പോസ്റ്റുചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

anusree 1

ആരാധകര്‍ക്ക് പുറമേ നടി അപര്‍ണ്ണ നായര്‍, സ്വാസികാ വിജയ് എന്നിവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. വന്നല്ലോ വന്നല്ലോ എന്നാണ് സ്വാസികയുടെ കമന്റ്. സോ പ്രെറ്റിയെന്നായിരുന്നു അപര്‍ണ്ണയുടെ കമന്റ്. അതേസമയം ഓരോ ദിവസവും അടിച്ചു പൊളിക്കുവാണല്ലോ ചേച്ചികുട്ടി പൊളിച്ചടിക്കിക്കോ ചേച്ചി കൂടെ ഞങ്ങളും ഉണ്ട് എന്നാണ് ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയ കമന്റ്. സാരി പൊളിച്ചുവെന്നായിരുന്നു മറ്റാരു ആരാധകന്റെ കമന്റ്. വിമര്‍ശനങ്ങളും കമന്റുകളിലുണ്ട് കെളവി ആയല്ലോ എന്നാണ് ഒരാളുടെ കമന്റ്. സാരമില്ല താങ്കള്‍ ചെറുപ്പക്കാരനായി ഇരുന്നോളൂ എന്നാണ് നടി ഇതിന് നല്‍കിയ കമന്റ്.. എന്തായാലും ഈ കൊറോണ കാലത്ത് വ്യത്യസ്ത വേഷങ്ങളിലെത്തി ആരാധകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് അനുശ്രീ.