അഞ്ച് നായികമാരുമായി ദിലീപ് എത്തുന്നു!! ‘പവി കെയര്‍ ടേക്കര്‍’ തിയ്യേറ്ററിലേക്ക്

തങ്കമണിയ്ക്ക് പിന്നാലെ പുതിയ ചിത്രവുമായി ദിലീപ്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രം ‘പവി കെയര്‍ ടേക്കര്‍’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഏപ്രില്‍ 26നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി,…

തങ്കമണിയ്ക്ക് പിന്നാലെ പുതിയ ചിത്രവുമായി ദിലീപ്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രം ‘പവി കെയര്‍ ടേക്കര്‍’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഏപ്രില്‍ 26നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് രാഘവനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രാഹകന്‍ – സനു താഹിര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് – അനൂപ് പത്മനാഭന്‍, കെ. പി വ്യാസന്‍, എഡിറ്റര്‍ -ദീപു ജോസഫ്, സംഗീതം – മിഥുന്‍ മുകുന്ദന്‍, ഗാനരചന – ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ് – റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രഞ്ജിത് കരുണാകരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാകേഷ് കെ രാജന്‍,കോസ്റ്റ്യൂം – സഖി എല്‍സ, മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍, പി.ആര്‍.ഒ. – എ.എസ്. ദിനേശ്, സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍, ഡിസൈന്‍സ് – യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സുജിത് ഗോവിന്ദന്‍, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.