‘വര്‍ഷങ്ങള്‍ക്കു ശേഷം’ പാട്ടുകള്‍ എത്തി!!

സൂപ്പര്‍ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിശാഖ് നായരുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മെറിലാന്‍ഡ് സിനിമാസ്…

സൂപ്പര്‍ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിശാഖ് നായരുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മെറിലാന്‍ഡ് സിനിമാസ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരാകുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് അമൃത് രാംനാഥാണ്. വമ്പന്‍ ക്യാന്‍വാസില്‍ വലിയൊരു താരനിരയുമായിട്ടാണ് ചിത്രം എത്തുന്നത്. റംസാന്‍ – വിഷു റിലീസായി ചിത്രം ഏപ്രില്‍ പതിനൊന്നിന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിലെ ആറ് ഗാനങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പ്രണവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ നിവിന്‍ പോളിയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണ്.

ഛായാഗ്രഹണം – വിശ്വജിത്ത്, എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് – ബിജിത്ത്, പര്‍ച്ചേസിംഗ് മാനേജര്‍ – ജയറാം രാമചന്ദ്രന്‍, വരികള്‍ – ബോംബേ ജയശ്രീ, വൈശാഖ് സുഗുണന്‍, മനു മഞ്ജിത്, വിനീത് ശ്രീനിവാസന്‍, ഓഡിയോഗ്രാഫി – വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍ – സിങ്ക് സിനിമ, ത്രില്‍സ് – രവി ത്യാഗരാജന്‍, കളറിസ്റ്റ് – ശ്രിക് വാര്യര്‍, പബ്ലിസിറ്റി ഡിസൈന്‍ – യെല്ലോ ടൂത്ത്‌സ്, ടൈറ്റിലര്‍ – ജെറി, സബ് ടൈറ്റില്‍സ് – വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് – കട്‌സില്ല കിര, പി ആര്‍ ഓ ആതിര ദില്‍ജിത്. ഓഡിയോ പാര്‍ട്ണര്‍ – തിങ്ക് മ്യൂസിക്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ – ഫാഴ്‌സ് ഫിലിംസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.