‘ഒരു സോറി കൊണ്ടൊന്നും എല്ലാം അവസാനിക്കില്ല’ അതിശയിപ്പിച്ച് സൗബിന്റെ ‘ജിന്ന്’, ട്രെയിലര്‍

സൗബിന്‍ ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന ജിന്നിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മാനസിക പ്രശ്‌നങ്ങളുള്ള ആത്മഹത്യാ പ്രവണതയുള്ള കഥാപാത്രമായാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രണ്ട് വ്യത്യസ്ത ലുക്കിലാണ് സൗബിന്‍…

സൗബിന്‍ ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന ജിന്നിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മാനസിക പ്രശ്‌നങ്ങളുള്ള ആത്മഹത്യാ പ്രവണതയുള്ള കഥാപാത്രമായാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രണ്ട് വ്യത്യസ്ത ലുക്കിലാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജിന്ന്’. 2015ല്‍ കാര്‍ അപകടത്തില്‍ ചികിത്സലായിരുന്നു സിദ്ധാര്‍ഥ്, എല്ലാം ഭേദമായതിന് ശേഷം ഒരുക്കിയ ആദ്യ ചിത്രമാണ് ജിന്ന്. ജിന്ന് സിനിമയക്ക് പുറമെ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരവും തിയറ്ററില്‍ റിലീസിനായി ഒരുങ്ങുകയാണ്. അതേസമയം ജിന്ന് മെയ് 13 തിയറ്ററുകളില്‍ റിലീസ് ചെയ്യും.

സുധീര്‍ വികെ, മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൗബിനെ കൂടാതെ ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജിലു ജോസഫ്, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് ദീപു ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യിലുമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അന്‍വര്‍ അലിയുമാണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്‍ .സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരുമാണ്.