ഡോ. ബിജു കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജി വച്ചു

സംവിധായകന്‍ ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) മെമ്പര്‍ സ്ഥാനം രാജിവെച്ചു. രാജി വെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് മെയില്‍ അയച്ചെന്ന് ഡോ ബിജു അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള…

സംവിധായകന്‍ ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) മെമ്പര്‍ സ്ഥാനം രാജിവെച്ചു. രാജി വെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് മെയില്‍ അയച്ചെന്ന് ഡോ ബിജു അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള വിവാദത്തിന് പിന്നാലെയാണ് ബിജു രാജിവച്ചത്. ജോലി കാരണം തിരക്കിലായതിനാലാണ് രാജിയെന്ന് ബിജു പറഞ്ഞു.

‘അദൃശ്യജാലകങ്ങള്‍’ എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടത് എന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ വിവാദ പരാമര്‍ശത്തിന് ബിജു തക്കതായ മറുപടിയുമായി ബിജു എത്തിയിരുന്നു.

രൂക്ഷമായ ഭാഷയില്‍ തന്നെ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഡോ. ബിജു മറുപടി നല്‍കിയിരുന്നു. തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ താന്‍ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറഞ്ഞു. കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോട് രാജ്യാന്തര ചലച്ചിത്ര മേളകളെപ്പറ്റി സംസാരിക്കുന്നത് വ്യര്‍ഥമെന്നും ബിജു വ്യക്തമാക്കിയിരുന്നു.