ദുല്‍ഖര്‍ സല്‍മാന് വിലക്ക്: താരത്തിന്റെ സിനിമകള്‍ ഇനി തിയേറ്റര്‍ കാണില്ല

ദുല്‍ഖര്‍ സല്‍മാന് വിലക്കുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ നിര്‍മ്മിച്ച് നായകനായി എത്തുന്ന ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം കണക്കിലെടുത്താണ് നടപടി. ഇന്ന് നടന്ന ഫിയോക്കിന്റെ യോഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളെ…

ദുല്‍ഖര്‍ സല്‍മാന് വിലക്കുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ നിര്‍മ്മിച്ച് നായകനായി എത്തുന്ന ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം കണക്കിലെടുത്താണ് നടപടി. ഇന്ന് നടന്ന ഫിയോക്കിന്റെ യോഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളെ വിലക്കാന്‍ തീരുമാനിച്ചത്.

മാര്‍ച്ച് 18ന് സോണി ലൈവിലാണ് സല്യൂട്ട് റിലീസ് ചെയ്യുന്നത്. സല്യൂട്ട് ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കരാറുണ്ടായിരുന്നു. കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു.

കോവിഡ് പ്രതിസന്ധികള്‍ മാറി, തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് സിനിമ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ദുല്‍ഖര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താരത്തിന് വിലക്കേര്‍പ്പെടുത്താനുള്ള ഫിയോക്കിന്റെ തീരുമാനം. ദുല്‍ഖര്‍ അഭിനയിക്കുന്ന ഒരു സിനിമയും ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫിയോക് വ്യക്തമാക്കി.