ദുല്‍ഖറിന്റെ വിലക്കിന് പിന്നാലെ വിശദീകരണവുമായി വേഫെയറര്‍ ഫിലിംസ്

ദുല്‍ഖര്‍ സല്‍മാന് ഫിയോക്ക് തിയേറ്റര്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി ദുല്‍ഖറിന്റെ ഉടമസ്ഥയിലുള്ളതും സല്യൂട്ട് സിനിമയുടെ നിര്‍മ്മാണ കമ്പനിയുമായ വേഫെയറര്‍ ഫിലിംസ്. പ്രതീക്ഷിച്ച സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ അടഞ്ഞുകിടന്നതിനാലാണ് ഒ.ടി.ടി കരാറിലേയ്ക്ക്…

ദുല്‍ഖര്‍ സല്‍മാന് ഫിയോക്ക് തിയേറ്റര്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി ദുല്‍ഖറിന്റെ ഉടമസ്ഥയിലുള്ളതും സല്യൂട്ട് സിനിമയുടെ നിര്‍മ്മാണ കമ്പനിയുമായ വേഫെയറര്‍ ഫിലിംസ്. പ്രതീക്ഷിച്ച സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ അടഞ്ഞുകിടന്നതിനാലാണ് ഒ.ടി.ടി കരാറിലേയ്ക്ക് തിരിയേണ്ടി വന്നതെന്ന് കമ്പനി പറയുന്നു.

സല്യൂട്ടിന്റെ ഒ.ടി.ടി ഡീല്‍ ആദ്യമെ ഒപ്പിട്ടിരുന്നു. ജനുവരിയില്‍ തിയറ്റര്‍ റിലീസ് പ്രതീക്ഷിച്ചിരുന്നതിനാലാല്‍ പിന്നീട് ഡീല്‍ പിന്‍വലിച്ചു. സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്ട്രീമിങ് സര്‍വീസായ സോണി ലിവില്‍ ചിത്രം മാര്‍ച്ച് 31നോ അതിന് മുമ്പോ പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിയേറ്റര്‍ റിലീസായി അവര്‍ നല്‍കിയ സമയ പരിധി ഫെബ്രുവരി 14ലാം തീയതിയോ അതിനുമുമ്പോ ആയിരുന്നു.

എന്നാല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തിയേറ്റര്‍ റിലീസ് പ്രതീക്ഷിച്ച തീയതിയില്‍ സാധിച്ചില്ല. നിലവില്‍ ഒ.ടി.ടി കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നതിനാല്‍ തിയറ്റര്‍ റിലീസ് അസാധ്യമാണ്. അത് ലംഘിച്ചാല്‍ ഇരുവിഭാഗത്തിനും പ്രശ്‌നം സൃഷ്ടിക്കും. അതിനാലാണ് ഒ.ടി.ടി റിലീസ് ഉറപ്പിച്ചത്. സിനിമയുടെ ജനുവരിയിലെ തിയറ്റര്‍ റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ തുക ചിലവഴിച്ച് പ്രചാരണ ബോര്‍ഡുകളും പരസ്യങ്ങളും നല്‍കിയിരുന്നതായും വേഫെയറര്‍ അറിയിച്ചു.