ചെറിയ സമ്മാനം! അഹാനയ്ക്ക് പിറന്നാള്‍ സമ്മാനവുമായി ദുല്‍ഖര്‍

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് നടി അഹാന കൃഷ്ണ.ഇന്ന് താരത്തിന്റെ പിറന്നാള്‍ ദിനമാണ്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് അമ്മ സിന്ധു പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് യുവതാരം…

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് നടി അഹാന കൃഷ്ണ.ഇന്ന് താരത്തിന്റെ പിറന്നാള്‍ ദിനമാണ്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് അമ്മ സിന്ധു പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് യുവതാരം ദുല്‍ഖര്‍ സല്‍മാനും.

അഹാനയുടെ പുതിയ ചിത്രം അടിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടാണ് ദുല്‍ഖര്‍ അഹാനയ്ക്ക് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. അഹാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. അഹാനയുടെയും ഷൈനിന്റെയും കഥാപാത്രങ്ങളാണ് പോസ്റ്ററിലുള്ളത്.

പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്‍കുന്ന ഒരു ചെറിയ സമ്മാനമാണിത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസ്സുറ്റതുമാക്കിയിട്ടുണ്ട് അഹാനയെന്ന് ദുല്‍ഖര്‍ പറയുന്നു. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളതെന്നും ദുല്‍ഖര്‍ കുറിച്ചു.

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടി. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് അടി നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അഹാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ദുല്‍ഖറിന്റെ ആശംസയ്ക്ക് അഹാന നന്ദിയും അറിയിച്ചു.ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. നമ്മുടെ സിനിമ ലോകം കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോള്‍, എന്നും നന്ദി പറഞ്ഞ് അഹാന കുറിച്ചു.