സ്‌പോര്‍ട്ടിങ് കാറുകളില്‍ സൂപ്പര്‍സോണിക് സ്പീഡില്‍ കുതിച്ച് റേസേഴ്‌സ്!!! സാക്ഷികളായി ദുല്‍ഖറും സച്ചിനുമടക്കമുള്ള താരനിരയും

ഹൈദരാബാദില്‍ നെറ്റ് സീറോ സ്‌പോര്‍ട്ടിങ് കാറുകളില്‍ സൂപ്പര്‍സോണിക് സ്പീഡില്‍ ലോകപ്രശസ്തരായ റേസേഴ്‌സ് പായുന്നത് നേരില്‍ കണ്ട് ഇന്ത്യന്‍ സിനിമയിലെ യുവതാരങ്ങളും ക്രിക്കറ്റ് ഇതിഹാസവും. മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാഥികളായി വേദി…

ഹൈദരാബാദില്‍ നെറ്റ് സീറോ സ്‌പോര്‍ട്ടിങ് കാറുകളില്‍ സൂപ്പര്‍സോണിക് സ്പീഡില്‍ ലോകപ്രശസ്തരായ റേസേഴ്‌സ് പായുന്നത് നേരില്‍ കണ്ട് ഇന്ത്യന്‍ സിനിമയിലെ യുവതാരങ്ങളും ക്രിക്കറ്റ് ഇതിഹാസവും. മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാഥികളായി വേദി പങ്കിട്ടു. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, യാഷ്, രാം ചരണ്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോര്‍മുല വണ്ണിന് ഇന്ത്യയിലെ സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും ആശംസകളുമായി എത്തി.

2022-2023 ഫോര്‍മുല ഇ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് സിംഗിള്‍ സീറ്റര്‍ എലെക്ട്രിക്കലി പവേര്‍ഡ് ഫോര്‍മുല ഇ റേസ് ആദ്യമായി ഇന്ത്യയില്‍ നടന്നത്. താരങ്ങള്‍ക്കൊപ്പം പ്രഗത്ഭരും പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആയിരക്കണക്കിന് റേസിങ് ആരാധകരും മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനെത്തി. ഇന്ത്യയില്‍ ആദ്യമായി നടന്ന ഇ പ്രിക്സ്. ജീന്‍ എറിക് വെര്‍ഗ്‌നെ ഒന്നാമതായി മത്സരത്തില്‍ ഫിനിഷ് ചെയ്തു, നിക്ക് കാസിഡി, സെബാസ്റ്റ്യന്‍ ബ്യുമി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)