ഇ ബുൾജെറ്റിന് വീണ്ടും എട്ടിന്റെ പണി, മറ്റൊരു കേസിന്റെ ഹർജി തള്ളി ഹൈക്കോടതി

യാത്ര സ്നേഹികളും പ്രമുഖ വ്‌ളോഗര്‍മാരുമായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക്  ഏറ്റവും വലിയ തിരിച്ചടി കിട്ടിയിരിക്കുകയാണ്.നിലവിൽ ഹൈക്കോടതി തള്ളിയിരിക്കുന്നത് വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി കൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി ചോദ്യ൦ ചെയ്തുള്ള ഹർജിയാണ്.അതെ…

E-Bull-Jet.new

യാത്ര സ്നേഹികളും പ്രമുഖ വ്‌ളോഗര്‍മാരുമായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക്  ഏറ്റവും വലിയ തിരിച്ചടി കിട്ടിയിരിക്കുകയാണ്.നിലവിൽ ഹൈക്കോടതി തള്ളിയിരിക്കുന്നത് വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി കൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി ചോദ്യ൦ ചെയ്തുള്ള ഹർജിയാണ്.അതെ പോലെ വളരെ പ്രധാനമായും കോടതി വ്യക്തമാക്കിയത് വാഹനം വിട്ടുനല്‍കില്ല എന്നാണ്. നിയമം അനുസരിച്ച് വളരെ ശക്തമായി തന്നെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

e-bull-jet napoleon van
e-bull-jet napoleon van

ആ കാരണം കൊണ്ട് തന്നെ വാഹനം തിരികെ ലഭിക്കണമെന്ന വ്‌ളോഗര്‍മാരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.ഈ ഹർജി പരിഗണിച്ചിരിക്കുന്നത്  ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.അതെ പോലെ മോട്ടോര്‍ വാഹന വകുപ്പ് ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുവാൻ കാരണം  നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന കാരണം ഒന്ന് കൊണ്ട് മാത്രമാണ്. അതെ പോലെ തന്നെ എംവിഡിയുടെ വാദം എന്തെന്നാൽ വാഹനത്തിന്റെ  രൂപമാറ്റം സംബന്ധിച്ചുള്ള വിഷയത്തിൽ വാഹനത്തിന്റെ ഉടമകളുടെ മറുപടി ഒട്ടും ത്യപ്തികരമല്ലമെന്നായിരുന്നു.

E Bull Jet
E Bull Jet

ഈ വാഹനത്തിന്റെരജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത് ആറ് മാസത്തേക്കാണ്.ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം ഒൻപതാം തീയതി ഈ ബുള്‍ ജെറ്റ് സഹോദരമാരെ പോലീസ് അറസ്റ്റ് ചെയ്യുവാൻ കാരണം  കണ്ണൂരിലെ  ആര്‍ടിഓഫീസിലെത്തി വളരെ രൂക്ഷമായ തന്നെ ബഹളം ഉണ്ടാക്കുകയും,പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയും ചെയ്തു എന്ന കേസിലാണ്.അതെ പോലെ മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ ഇരുവരും റിമാന്‍ഡിലായതിന്റെ തൊട്ടടുത്ത ദിവസം തന്നെ മജിസ്‌ട്രേറ്റ് കോടതി ഇവർ ജാമ്യം നൽകുകയായിരുന്നു.