ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ഇലവീഴാപൂഞ്ചിറ’ ഒടിടിയിലെത്തി

പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധായകനായ ചിത്രം ‘ഇലവീഴാപൂഞ്ചിറ’ ഒടിടിയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് തിയേറ്ററില്‍ എത്തിയ ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. ചിത്രം ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരുന്ന ഒടിടി…

പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധായകനായ ചിത്രം ‘ഇലവീഴാപൂഞ്ചിറ’ ഒടിടിയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് തിയേറ്ററില്‍ എത്തിയ ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. ചിത്രം ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരുന്ന ഒടിടി റിലീസ് ആണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രം മുന്നറിയിപ്പുകള്‍ ഒന്നും കൂടാതെ ഒടിടിയിലെത്തി.

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് നിര്‍മ്മിക്കുന്നത്. സൗബിന്റെ വ്യത്യസ്തമായ ലുക്കും അഭിനയവുമാണ് ചിത്രത്തില്‍. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിധീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്കുണ്ട്. ഏകദേശം 6 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. 3 കോടി മാത്രമാണ് ബോക്‌സ് ഓഫീസ് കളക്ഷനെന്നും റിപ്പോര്‍ട്ടുണ്ട്.

ഡി ഐ/കളറിസ്റ്റ്: റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, സൗണ്ട് മിക്‌സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, സ്റ്റുഡിയോ: ആഫ്റ്റര്‍ സ്റ്റുഡിയോസ് (മുംബൈ), എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: അഗസ്റ്റിന്‍ മസ്‌കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേയ്ക്കപ്പ്: റോണക്‌സ് സേവ്യര്‍, സിങ്ക് സൗണ്ട്:

പി സാനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ജിത്തു അഷ്‌റഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: റിയാസ് പട്ടാമ്പി, വി എഫ് എക്‌സ്: മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, പി.ആര്‍.ഒ:മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.