
ബ്രിട്ടീഷ് വാഹന ബ്രാൻഡായ ആസ്റ്റൺ മാർട്ടിൻ വാൻക്വിഷ് കൂപ്പെയുടെ പുതിയ ഓപ്പൺ-ടോപ്പ് വേരിയന്റായ വാൻക്വിഷ് വോളാന്റേ പുറത്തിറക്കി. ആസ്റ്റൺ മാർട്ടിനിൽ നിന്ന് ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വേഗതയേറിയതും ശക്തവുമായ കൺവെർട്ടബിളാണിത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആസ്റ്റൺ മാർട്ടിൻ 2025 വാൻക്വിഷ് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇത് അവരുടെ ഐക്കണിക് നെയിംപ്ലേറ്റിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു.വാൻക്വിഷ് വോളാന്റേ വാൻക്വിഷ് കൂപ്പെയ്ക്ക് സമാനമാണ്. പക്ഷേ ചില പ്രധാന പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പ്രതിവർഷം 1,000 യൂണിറ്റുകളിൽ താഴെ വാൻക്വിഷ് ഉത്പാദിപ്പിക്കും. അതായത് ഇതൊഒരു എക്സ്ക്ലൂസീവ്, ലിമിറ്റഡ് മോഡലാണ്
വാൻക്വിഷ് വോളാന്റേയും കൂപ്പെയ്ക്ക് സമാനമാണ് ഡിസൈൻ, എഞ്ചിൻ എന്നിവയെല്ലാം. 5.2 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിൻ ആണ് ഇതിനുള്ളത്, ഇതിന് 823 bhp കരുത്തും 1,000 Nm ടോർക്കും ഉണ്ട്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. 3.4 സെക്കൻഡിനുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും,











