ബാല ചേട്ടന്‍ ബെറ്റര്‍ ആയി…ക്രിട്ടിക്കല്‍ കണ്ടീഷന്‍ മാറി!!! ലീവെടുത്ത് പരിചരിച്ച് എലിസബത്ത്

നടന്‍ ബാല ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ നിന്നാണ് ബാല തിരികെ ജീവിതത്തിലേക്ക് എത്തുന്നത്. കരള്‍ മാറ്റ ശസ്ത്രക്രിയ…

നടന്‍ ബാല ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ നിന്നാണ് ബാല തിരികെ ജീവിതത്തിലേക്ക് എത്തുന്നത്. കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ താരം വിശ്രമത്തിലാണ്.

ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് എലിസബത്ത് വീഡിയോയിലെത്തി വ്യക്തമാക്കി. എല്ലാവരുടെയും പ്രാര്‍ഥനയോടെ ബാല തിരിച്ചെത്തി, ഇനിയും പ്രാര്‍ഥനകള്‍ വേണമെന്നും എലിസബത്ത് പറഞ്ഞു. ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് താനും രണ്ട് മാസത്തേക്ക് ലീവ് എടുത്തിരിക്കുകയാണെന്നും എലിസബത്ത് പറഞ്ഞു.

എല്ലാവര്‍ക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നു. മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ത്ഥിച്ചിരുന്നെന്നും എലിസബത്ത് പറയുന്നു.

ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി സോഷ്യലിടത്ത് സജീവമല്ലായിരുന്നു. ഇനി മുതല്‍ മുടങ്ങാതെ വീഡിയോയുമായി എത്തും.

ആശുപത്രിയില്‍ വച്ചാണ് വെഡ്ഡിംഗ് ആനിവേഴ്‌സറി കേക്ക് മുറിച്ച് ആഘോഷിച്ചു.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും എലിസബത്ത് പറഞ്ഞു.