ബ്ലെസി ഒരുക്കിയ ബെന്യാമിന്റെ ആടുജീവിതം ‘മാസ്റ്റര്‍ ക്ലാസ്സിക്’!!

ബ്ലെസിയും പൃഥ്വിരാജും ഒന്നിച്ച ആടുജീവിതം മികച്ച തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം എല്ലാ പ്രതീക്ഷയും നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് അഭിപ്രായങ്ങള്‍ നിറയുന്നത്. നജീബായി പൃഥ്വി ജീവിക്കുകയായിരുന്നെന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിനെ കുറിച്ച്…

ബ്ലെസിയും പൃഥ്വിരാജും ഒന്നിച്ച ആടുജീവിതം മികച്ച തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം എല്ലാ പ്രതീക്ഷയും നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് അഭിപ്രായങ്ങള്‍ നിറയുന്നത്. നജീബായി പൃഥ്വി ജീവിക്കുകയായിരുന്നെന്നാണ് പ്രേക്ഷകാഭിപ്രായം.

ചിത്രത്തിനെ കുറിച്ച് നാരായണന്‍ മൂവി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. എല്ലാവരും കണ്ടിരിക്കേണ്ട ഒരു മാസ്റ്റര്‍ ക്ലാസ്സിക് ആണ് ബ്ലെസി ഒരുക്കിയ ബെന്യാമിന്റെ ആടുജീവിതം എന്നാണ് നാരായണന്‍ നമ്പു പങ്കുവച്ചിരിക്കുന്നത്.

ആടുജീവിതം : Pure ക്ലാസ്സിക്..
തീയറ്റര്‍ : ചിത്ര സിനിപ്ലക്‌സ്, മണ്ണൂര്‍, കോഴിക്കോട്
ഷോ ടൈം : 10am
Genre : survival ഡ്രാമ
ബ്ലെസി ഒരുക്കിയ ബെന്യാമിന്റെ ആടുജീവിതം ‘ക്ലാസ്സിക്’ എന്നതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. പ്രതീക്ഷകളുടെ ഭാരത്തോടെ തന്നെയാണ് ചിത്രം കാണാനെത്തിയത്. ആ പ്രതീക്ഷകള്‍ മുഴുവന്‍ കാക്കാന്‍ ചിത്രത്തിന്റെ മേക്കിങ്ങിനു സാധിച്ചിട്ടുണ്ട്. നമ്മള്‍ കേട്ടിട്ടുള്ള കഥയെ, അതിന്റെ തീവ്രതയില്‍ സിനിമയില്‍ ഫലിപ്പിക്കാന്‍ ബ്ലെസി എന്ന മാസ്റ്റര്‍ ഡയറക്ടര്‍ക്ക് സാധിച്ചിരിക്കുന്നു.
നജീബിന്റെ എല്ലാ വികാര വിചാരങ്ങളെയും പ്രിത്വിരാജ് അതിമനോഹരമായി പകര്‍ന്നാടിയിട്ടുണ്ട്. ഒരു ദേശീയ അവാര്‍ഡ് deserving ആയിട്ടുള്ള പ്രകടനം തന്നെയാണ് പ്രിത്വിരാജ് ആടുജീവിതത്തില്‍ ചെയ്തിരിക്കുന്നത്. Unbeleivable ആയിട്ടുള്ള ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ആണ് പ്രിത്വിരാജ് ചെയ്തിരിക്കുന്നത്. അദ്ദേഹം ഈ സിനിമയ്ക്കായി എടുത്തിട്ടുള്ള effort ന് എത്ര കയ്യടിച്ചാലും മതിയാകില്ല. നജീബിന്റെ സുഹൃത്തായ ഹക്കീം ആയി എത്തിയ നടനും, വിദേശ നടനും ഒക്കെ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അറബികളായി വന്നവരും മികച്ച കാസ്റ്റിംഗ്. അമല പോളും പൃഥ്വിയും നല്ല കെമിസ്ട്രി ആയിരുന്നു.
സിനിമയുടെ ക്യാമറ വര്‍ക്ക് അത്രയും important ആണ്. വമ്പന്‍ ഫ്രെയിംസ് ആണ് സുനില്‍ കെ എസ് ഒരുക്കിയിരിക്കുന്നത്. AR റഹ്‌മാന്‍ നല്‍കിയ പശ്ചാത്തല സംഗീതം കിടിലന്‍ ആണ്. പ്രത്യേകിച്ചും സിനിമയുടെ രണ്ടാം പകുതിയില്‍ ARR ചെയ്ത വര്‍ക്ക് വളരെയധികം പ്രശംസ അര്‍ഹിക്കുന്നതാണ്.

‘പേരിയോനെ റഹ്‌മാനെ’ എന്ന ഗാനവും അതിമനോഹരം. ആകെമൊത്തത്തില്‍ എല്ലാവരും കണ്ടിരിക്കേണ്ട ഒരു മാസ്റ്റര്‍ ക്ലാസ്സിക് ആണ് ആടുജീവിതം. ഒത്തിരി അവാര്‍ഡുകള്‍ ദേശീയ തലത്തില്‍ ചിത്രം സ്വന്തമാക്കുമെന്ന് ഉറപ്പാണ്. Survival കേന്ദ്രീകരിച്ചുകൊണ്ട് ഒരുക്കിയ വളരെ മികച്ച, one of the ബെസ്റ്റ് ചലച്ചിത്രമാകുന്നു ബ്ലെസിയുടെ ആടുജീവിതം.
എന്നാണ് നാരായണന്‍ പങ്കുവച്ചത്.