അപസ്മാരത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി നടി

താൻ അപസ്മാരത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. എന്നാൽ ഇപ്പോൾ എല്ലാം നിയന്ത്രണവിധേയമാണെന്നും താരം പറഞ്ഞു.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദേശീയ അപസ്മാര ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് ഫാത്തിമ…

താൻ അപസ്മാരത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. എന്നാൽ ഇപ്പോൾ എല്ലാം നിയന്ത്രണവിധേയമാണെന്നും താരം പറഞ്ഞു.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദേശീയ അപസ്മാര ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് ഫാത്തിമ സന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ആദ്യമായി അപസ്മാരരോഗം തിരിച്ചറിയുന്നത് ദംഗൽ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണെന്നും സിനിമയുടെ പരിശീലനത്തിനിടെ അപസ്മാരം വന്ന തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ഞാൻ കണ്ണുതുറക്കുന്നത് ആശുപത്രിയിൽ വെച്ചാണ് എന്നുമാണ് താരം പറയുന്നത്. ഞാൻ അഞ്ചു വർഷത്തോളം രോഗത്തെ ഈ അസുഖത്തെ മുഖവിലക്കെടുത്തില്ല.പക്ഷേ ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഫാത്തിമ സന പറഞ്ഞു.

അതേ സമയം തന്റെ സിനിമാ സംവിധായകരിൽനിന്ന് ഒരിക്കലും രോഗം മറച്ചുവച്ചിട്ടില്ലെന്നും പുതിയ പ്രൊജക്ടിൽ ഒപ്പിടുന്നതിനു മുൻപ് നിർമാതാക്കളോടും ഇക്കാര്യം മുൻകൂറായി പറയാറുണ്ടെന്നും ഫാത്തിമ സന പറഞ്ഞു. തനിക്ക് എല്ലാ ചെയ്യാൻ കഴിയും എന്നാൽ എല്ലാം മന്ദഗതിയിലായിരുന്നുവെന്നും ഏറെ ബുദ്ധുമുട്ടേറിയ ദിവസങ്ങളുണ്ടായിരുന്നുവെന്നും അത് എന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ എന്റെ പ്രിയപ്പെട്ട താരങ്ങളുടെ കൂടെ വർക്ക ചെയ്യാൻ തനിക്ക് കഴിഞ്ഞുവെന്നും താരം വ്യക്തമാക്കി.