17 കോടി മുടക്കി 207 കോടി കൊയ്ത് കാശ്മീര്‍ ഫയല്‍സ്: ഇത് ചരിത്ര നേട്ടം

കാശ്മീരില്‍ നിന്നും പാലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന കാശ്മീര്‍ ഫയല്‍സ് വിജയ കുതിപ്പ് തുടരുന്നു. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 17 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്ത്…

കാശ്മീരില്‍ നിന്നും പാലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന കാശ്മീര്‍ ഫയല്‍സ് വിജയ കുതിപ്പ് തുടരുന്നു. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 17 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 207 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാര്‍ അടക്കം ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ചിത്രം ഏവരും കാണണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്യമായി രംഗത്തെത്തി.

തുടര്‍ന്ന് ചില സംസ്ഥാനങ്ങളില്‍ ചിത്രത്തിനുള്ള ടാക്‌സ് സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം ചെയ്തു. പിന്നാലെ സിനിമ രാഷ്ട്രീയ സംവാദങ്ങള്‍ക്കും വഴിവെച്ചു. ഇതെല്ലാം ചിത്രത്തിന് വലിയ ഹൈപ്പ് സമ്മാനിച്ചതായാണ് വിലയിരുത്തല്‍.