
റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 25 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’. പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബര്‍ 25നാണ് തമിഴ് പതിപ്പ് തിയറ്ററുകളിലെത്തുന്നത്. കേരളത്തിലെ വിജയത്തിന് പിന്നാലെയാണ് ചിത്രം തമിഴില്‍ നേരിട്ട് റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മിച്ച ചിത്രം ഷഹദാണ് സംവിധാനം ചെയ്തത്. പാര്‍വതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ക്കുണ്ട്. സംവിധാനവും തിരക്കഥയും സംഗീതവും എഡിറ്റിംഗും അഭിനേതാക്കളുടെ പ്രകടനങ്ങളും ഒത്തുചേര്‍ന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വേടന്‍ ആലപിച്ച ചിത്രത്തിന്റെ തീം സോങും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഭാവന സ്റ്റുഡിയോസിനാണ് മ്യൂസിക് റൈറ്റ്‌സ്. ആശ്രിത നിയമനത്തിലൂടെ പൊലീസ് സേനയില്‍ ജോലി ലഭിക്കുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാര്‍വതി തിരുവോത്തും ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൂടിയാണിത്. പാര്‍ത്ഥിപന്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങി ശ്രദ്ധേയമായ താരനിരയും ചിത്രത്തിലുണ്ട്.
പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ് ഒരുക്കിയത്. ‘ലോക’യ്ക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിംഗും റോബി രാജ് ഛായാഗ്രഹണവും നിര്‍വഹിച്ചു. മുജീബ് മജീദാണ് സംഗീതം. മനോജ് കുമാര്‍ പി. ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദീപക് രാജ് ലൈന്‍ പ്രൊഡ്യൂസറായും സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ജോസഫ് കെ. തോമസ് ഫിനാന്‍സ് കണ്‍ട്രോളറായും പ്രവര്‍ത്തിച്ചു. ജയദേവന്‍ ചക്കടത്താണ് സൗണ്ട് ഡിസൈന്‍. മഹേഷ് മോഹന്‍ കലാസംവിധാനവും ബേബി പണിക്കര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. അമല്‍ ചന്ദ്രന്‍ മേക്കപ്പും കലൈ കിംഗ്സണ്‍ ആക്ഷന്‍ സംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിച്ചു. മഞ്ജു ഗോപിനാഥാണ് പി.ആര്‍.ഒ. ഡിജിറ്റല്‍ പി.ആര്‍ ടാഗ് 360 ഡിഗ്രി. റിഷാജ് മുഹമ്മദാണ് സ്റ്റില്‍സ് കൈകാര്യം ചെയ്തത്. റോസ്റ്റഡ് പേപ്പറാണ് പബ്ലിസിറ്റി ഡിസൈന്‍.












