PR കൊടുക്കാൻ കാശില്ല; നിയമനടപടി സ്വീകരിക്കുമെന്ന് അഭിലാഷ് പിളള

നിര്‍മ്മാതാവ് മുരളി കുന്നുംപുറത്തിന്‍റെ ആരോപണങ്ങള്‍ക്കെതിരെ സുമതി വളവിന്‍റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളായ വിജേഷ് പാണത്തൂര്‍ എന്നിവര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെ മറുപടി നല്‍കിയിരുന്നു.

ഇപ്പോഴിതാ നിര്‍മ്മാതാവിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വ്യാജ ഐഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിട്ട ആക്രമണങ്ങളിൽ നിയമപരമായ മാര്‍​ഗത്തിലൂടെ നീങ്ങാനാണ് തന്‍റെ തീരുമാനമെന്ന് അഭിലാഷ് പിള്ള പറയുന്നു.

ഇത്തരം സാഹചര്യത്തിൽ, ഞങ്ങൾക്കെതിരെ നടന്നത് പോലെ PR നൽകാനുള്ള സാമ്പത്തിക ശേഷി എനിക്ക് ഇല്ലാത്തതിനാൽ, ഞാൻ പൂർണ വിശ്വാസത്തോടെ നിയമപരമായ മാർഗം സ്വീകരിച്ച് ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അഭിലാഷ് പിള്ള അറിയിക്കുന്നു.