
എപ്പോഴും നമ്മളെ കാണുമ്പോൾ നൂറ് പേരിൽ ഒരമ്പത് പേരെങ്കിലും ഓടി വന്നിട്ട് ജയറാമേട്ട എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷം തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നും ഒരു സ്ഥലത്ത് ചെന്നിട്ട് തന്നെ ആരും തിരിച്ചറിയുന്നില്ലെന്നും, ഫോട്ടോ എടുക്കാൻ വരുന്നില്ലെന്നും അറിഞ്ഞാൽ താൻ തകർന്നു പോകുമെന്ന് വെളിപ്പെടുത്തുകയാണ് നടൻ ജയറാം.
സിനിമയിൽ വരുന്ന ആളുകളുടെ പ്രധാന പ്രശ്നം അവരുടെ പ്രൈവസി പോകുന്നു എന്നുള്ളതാണ്, ആരെങ്കിലും പത്ത് പേര് വന്നില്ലെങ്കിൽ തന്റെ കാര്യം പോക്കാണ്. ഒരു സ്ഥലത്ത് ചെന്നാൽ ആരും ഫോട്ടോയെടുക്കാൻ വരുന്നില്ല, ഒന്നിനും വരുന്നില്ല, എന്നെ തിരിച്ചറിയുന്നില്ല എന്നറിഞ്ഞാൽ തകർന്നു പോകും, ജയറാമേട്ട എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷമില്ലേ, അത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറയുന്നു.











