ഞങ്ങളുടെ ലോകം മകൻ! ഇസയുടെ പിറന്നാൾ ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബൻ

ചാക്കോച്ചന്റെ മകനായ ഇസ പ്രേക്ഷകര്‍ക്കു സുപരിചിതനാണ്. മകന്റെ ആറാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു നടൻ കുഞ്ചാക്കോ ബോബനും കുടുംബവും, ഇവരോടൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു, ഇപ്പോൾ മകന്റെ പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബനും ,പ്രിയയ്ക്കും കുഞ്ഞ് ഇസ പിറക്കുന്നത്. ഇസ എന്ന ചെല്ലപ്പേരുള്ള ഇസ്ഹാഖിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിൽ വൈറലാകാറുണ്ട്.

വ്യത്യസ്തമായൊരു തീമായിരുന്നു കുഞ്ഞു ഇസയുടെ പിറന്നാളാഘോഷത്തിനായ തിരഞ്ഞെടുത്തത്. ഇത്തവണ പൈറേറ്റഡ് തീമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തതെന്നായിരുന്നു ചാക്കോച്ചന്‍ പറയുന്നത്. അവരുടെ വേഷവിധാനത്തിലും ആ മാറ്റം കാണാനുണ്ടായിരുന്നു. മകന്‍ വന്നതോടെ തങ്ങളുടെ ജീവിതം മാറിമറിഞ്ഞുവെന്ന് ചാക്കോച്ചന്‍ പറയുനു . ഞങ്ങളുടെ ലോകം ഇപ്പോള്‍ കറങ്ങുന്നത് ഇസയിലൂടെയാണ്. അവനാണ് എല്ലാം തീരുമാനിക്കുന്നത് നടൻ പറയുന്നു.

മകന്റെ പിറന്നാൾ ആഘോഷത്തിന് നടി മഞ്ജു വാര്യരും, പിഷാരടിയും എത്തിച്ചേര്ന്നിരുന്നു, ഇരുവരും ചാക്കോച്ചന്റെ നല്ല സുഹൃത്തുക്കളാണ്, ഇപ്പോൾ കുഞ്ഞു ഇസയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്.അതേസമയം മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ മക്കളില്ലേ എന്ന ചോദ്യങ്ങള്‍ ഒത്തിരി പ്രാവശ്യം കേട്ടിരുന്നു എന്നും,  കണ്ണ് നിറയുന്നത് ആരും കാണാതിരിക്കാനായി കൂളിംഗ് ഗ്ലാസ് വെക്കുമായിരുന്നു. എന്നേക്കാളും ഈ ചോദ്യം നേരിട്ടത് പ്രിയയാണെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു.