
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം – ലക്ഷദീപം ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര പത്രിക നടൻ മോഹൻലാൽ സ്വീകരിച്ചു.വിളംബര ദീപം തെളിയിക്കുകയും ചെയ്തു. കിഴക്കേനടയിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളാണ് മോഹൻലാലിന് വിളംബര പത്രിക കൈമാറി. രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിൽ വിളബംര പത്രിക തിരിവിതാകൂർ രാജകുടുംബാംഗങ്ങൾ നടൻ മോഹൻലാലിന് കൈമാറിയത്.
തിരുവനന്തപുരത്ത് ജനിച്ചുവളർന്ന വ്യക്തി എന്ന നിലയിൽ പത്മനാഭസ്വാമി ക്ഷേത്രം അഭിമാനമാണെന്നും മുറജപവും ലക്ഷദീപവും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും വിളംബരപത്രിക സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മുറജപ ലക്ഷാർച്ചന. ആറ് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ ചടങ്ങ് ഒരു മാസത്തോളം നീണ്ടുനിൽക്കും. വേദജ്ഞരായ പണ്ഡിതർ ക്ഷേത്രത്തിൽ തങ്ങി വേദമന്ത്രങ്ങൾ ഉരുവിടും. ഈ വർഷത്തെ മുറജപം നവംബർ 20ന് ആരംഭിക്കും. ഇതിന് മുന്നോടിയായാണ് മോഹൻലാൽ ക്ഷേത്രത്തിലെത്തിയത്.











