
ബലാത്സംഗ കേസിൽ താൻ മുന്കൂര്ജാമ്യം തേടില്ല നടൻ നിവിൻ പോളി പറയുന്നു, കൂട്ടമായി ചേർന്ന് തന്നെ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് നടനെതിരെ കേസ് ചാർജ് ചെയ്യ്തിരിക്കുന്നത്. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. എഫ് ഐ ആർ റദ്ദാക്കാനും അപേക്ഷ നൽകില്ല എന്നാണ് നിവിന്റെ തീരുമാനം. തനിക്ക് എതിരെ കേസ് ആകില്ല എന്നാണ് നിവിൻ പറയുന്നത്.

യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ തന്നെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. യുവതി പറഞ്ഞതുപോലെ ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസം നിവിൻ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു എന്നുള്ള കാര്യവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത് എത്തിയിരുന്നു.

വിനീത് ശ്രീനിവാസനൊപ്പം മറ്റു ചില താരങ്ങളും തെളിവുമായി രംഗത്ത് എത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, കൂട്ടബലാത്സംഗം എന്നി വകുപ്പുകളിലാണ് യുവതി നിവിനെതിരെ പരാതി നൽകിയിരിക്കുന്നത്.












