എട്ടാം മാസത്തിൽ പ്രസവിച്ച ആൺകുഞ്ഞിനെ നഷ്‌ടപ്പെട്ടു; വെളിപ്പെടുത്തി ആശാ ശരത്

പ്രസവ സംബന്ധമായി താൻ നേരിട്ട ബുദ്ധിമുട്ടകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ആശ ശരത്.

മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്ത് തനിക്ക് എട്ടാം മാസത്തിൽ പ്രസവിക്കേണ്ടി വന്നുവെന്നും, കുഞ്ഞിനെ നഷ്ടമായെന്നും ആശ ശരത് പറയുന്നു. തനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു.

പെണ്മക്കളായ അമ്മുവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് താൻ ​ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞ് വരാത്തത് കൊണ്ട് തനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നാണ് ആശ പറയുന്നത്.

ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു അതെന്നും ആശ ശരത് പറയുന്നു