
നടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ബേബി ജോൺ. വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രം ദളപതി വിജയ്‍യുടെ തെറിയുടെ റീമേക്ക് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ പുത്തന്‍ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. തേരി എന്ന ചിത്രം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു .ബേബി ജോൺ എന്ന ബോളിവുഡ് ചിത്രവും ഇതേ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത് .
രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രമോ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷിനെ വീഡിയോയിൽ കാണാം. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എ കാലീസ്വരനാണ് ബേബി ജോണിന്റെ സംവിധാനം. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നതായിരിക്കും . വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . 2026ൽ റിലീസ് ചെയ്ത വിജയ് ,സാമന്ത ചിത്രമാണ് തെരി. അറ്റ്‍ലി ആയിരുന്നു സംവിധാനം. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അറ്റ്ലിയാണ് നിര്‍മ്മിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്.
അതേസമയം, കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം രഘു താത്ത ആണ്. സുമൻ കുമാറായിരുന്നു സംവിധാനവും തിരക്കഥയും നിർവഹിച്ചത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യും അടക്കമുള്ളവർ അഭിനയിച്ചിരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമയ്ക്ക് വന്‍ ദൃശ്യവിസ്മയം സമ്മാനിച്ച കല്‍ക്കിയിലെ ബുജി എന്ന റോബോര്‍ട്ടിന് കീര്‍ത്തി ആയിരുന്നു ശബ്ദം നല്‍കിയത്.











