നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. താലികെട്ടിന്‍റെയും, സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍ മീര തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കവച്ചത്.ഇരുവരുടെയും  വിവാഹ ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കടുത്തിരുന്നത്.  “മൈ ലൈഫ് ആൻറ് ലവ്” എന്നാണ് ചിത്രത്തിന് താഴെ മീര നൽകിയിരിക്കുന്ന  തലക്കെട്ട് .

താലികെട്ടി സിന്ദൂരമണിയിക്കുന്ന ചിത്രങ്ങളിൽ അതീവ  സുന്ദരിയായണ്  മീരയെ കാണാൻകഴിയുന്നത് . ചിത്രത്തിന് താഴെ വിവാഹ മം​ഗളാശംസകൾ നേർന്ന് കൊണ്ട് നിരവധി  ആരാധകരുടെ ആശംസകൾ കാണാം. പുലർച്ചെ ആയിരുന്നു വിവാഹം. ശ്രിന്ദ, ആൻ  അ​ഗസ്റ്റിൻ തുടങ്ങിയ താരങ്ങളും വിവാഹ ചടങ്ങുകളിൽ താരത്തിനൊപ്പമുണ്ട്. ഏറെ നാളത്തെ ആ​ഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് മീരയും , ശ്രീജുവും

ഇരുവരുടെയും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.  വർക്കല ഇടവ സ്വദേശിയാണ് ശ്രീജു. 2023 സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. സിനിമയിലെ ചില സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ചടങ്ങകളായിരുന്നു അന്ന്നിശ്ചയച്ചടങ്ങുകൾക്ക്, എന്തായാലും ഇരുവർക്കും വിവാഹ മംഗളാശംസകൾ നൽകികൊണ്ട് ആരാധകരും, സുഹൃത്തുക്കളും എത്തുന്നുണ്ട്